റാഗിങ്: അഞ്ച്​ പ്ലസ് വൺ വിദ്യാർഥികൾക്ക് പരിക്ക്

മാനന്തവാടി: -സീനിയർ വിദ്യാർഥികളുടെ റാഗിങ്ങിനെതുടർന്ന് അഞ്ച് പ്ലസ് വൺ വിദ്യാർഥികൾക്ക് പരിക്ക്. ഇവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. മാനന്തവാടി പൊലീസ് കേസെടുത്ത് അന്വഷണം തുടങ്ങി. മാനന്തവാടി നഗരസഭ പരിധിയിലെ കുടിയേറ്റ മേഖലയിലെ ഒരു സ്കൂളിലാണ് സംഭവം. പ്ലസ് ടുവിലെ അഞ്ച് വിദ്യാർഥികൾ ചേർന്ന് മർദിച്ചതായാണ് പരാതി. ഇതിന് മുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടും സ്കൂൾ അധികൃതരൂടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടി സ്വീകരിച്ചില്ലന്നും പരിക്കേറ്റ വിദ്യാർഥികളുടെ രക്ഷിതാക്കൾ പറഞ്ഞു. എന്നാൽ, ബസിൽ യാത്ര ചെയ്തപ്പോഴുണ്ടായ തർക്കമാണ് പ്രശനങ്ങൾക്ക് കാരണമെന്നും ബുധനാഴ്ച വൈകുന്നേരം പ്രശ്നമുണ്ടായെങ്കിലും വ്യാഴാഴ്ചയാണ് രക്ഷിതാക്കൾ പരാതി നൽകിയതെന്നും കുറ്റാക്കാരായ വിദ്യാർഥികൾക്ക് എതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു. ബി.ജെ.പി ജില്ല നേതാക്കൾക്ക് ജാമ്യം കല്‍പറ്റ: വന്യമൃഗശല്യത്തിനെതിരെ സമരം നടത്തിയതിന് മൂന്ന് ദിവസമായി ജയിലിലായിരുന്ന ബി.ജെ.പി ജില്ലനേതാക്കള്‍ക്ക് ഹൈകോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു. ബി.ജെ.പിയുടെ നേതൃത്വത്തില്‍ വയനാട് വൈല്‍ഡ്‌ ലൈഫ് വാര്‍ഡ‍​െൻറ ഓഫിസ് പരിസരത്ത് പൊലീസ് വലയം ഭേദിച്ച് കുടില്‍കെട്ടി പ്രതിഷേധിച്ചവരെയാണ് റിമാൻഡ് ചെയ്തത്. സജി ശങ്കര്‍(പ്രസി), പി.ജി. ആനന്ദ്കുമാര്‍ (ജനറല്‍ സെക്ര.), വി. മോഹനന്‍ (വൈസ് പ്രസി.), കെ.പി. മധു, ഗോപാലകൃഷ്ണന്‍ (ജില്ല സെക്ര.), പി.എം. അരവിന്ദൻ, കെ.ബി. മദന്‍ലാല്‍, രാജീവ് പൂതാടി, പ്രശാന്ത് മലവയല്‍, പി. ഗോവിന്ദന്‍, ഗിരീഷ്‌കുമാര്‍, പി.എ. സന്തോഷ്, ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ജയില്‍ മോചിതരാകുന്ന നേതാക്കള്‍ക്ക് 26ന് വൈകുന്നേരം നാലിന് ബത്തേരിയില്‍ സ്വീകരണം നല്‍കും. യോഗത്തില്‍ സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും. ഓണാഘോഷം: ആലോചനയോഗം ഇന്ന് കൽപറ്റ: ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഓണാഘോഷം സംഘടിപ്പിക്കുന്നത് സംബന്ധിച്ചുള്ള സംഘാടക സമിതി യോഗം വെള്ളിയാഴ്ച വൈകുന്നേരം നാലിന് കലക്ടറേറ്റിൽ നടക്കും. മോട്ടോർവാഹനവകുപ്പിന് ഇൻറർസെപ്റ്റർ ഉൾപ്പെടെ മൂന്ന് പുതിയ വാഹനങ്ങൾ കൽപറ്റ: ജില്ലയിലെ എൻഫോഴ്സ്മ​െൻറ് വിഭാഗം ശക്തിപ്പെടുത്തുന്നതിനായി മോട്ടോർവാഹനവകുപ്പിന് മൂന്ന് പുതിയ വാഹനങ്ങൾ അനുവദിച്ചു. റഡാർ സംവിധാനം ഉൾപ്പെടെയുള്ള ഇൻറർസെപ്റ്റർ വാഹനവും മറ്റ് രണ്ട് വാഹനങ്ങളുമാണ് ലഭിച്ചത്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ രണ്ട് മാരുതി എർട്ടികയും ഒരു മഹീന്ദ്ര ബലോറയും ഗതാഗതമന്ത്രി തോമസ് ചാണ്ടി കൈമാറി. ഗതാഗത നിയമലംഘനങ്ങൾക്ക് ജില്ലയിൽ ഒരു മാസത്തിനിടയിൽ 36 ൈഡ്രവർമാരുടെ ലൈസൻസ് റദ്ദാക്കി. 1800 കേസ് രജിസ്റ്റർ ചെയ്തതിൽ നിന്ന് 21 ലക്ഷം രൂപ പിഴ ഈടാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.