മേപ്പാടി: ആറു മാസമായി അടഞ്ഞുകിടന്ന ചെമ്പ്ര പീക്ക് വെള്ളിയാഴ്ച തുറക്കും. കാട്ടുതീയെ തുടർന്ന് ഫെബ്രുവരി 16നാണ് ചെമ്പ്ര അടച്ചത്. വെള്ളിയാഴ്ച മുതൽ സമയക്രമീകരണങ്ങളിലും സഞ്ചാരികളുടെ എണ്ണത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇനിമുതൽ ഒരു ദിവസം 200 പേർക്ക് മാത്രമായിരിക്കും പ്രവേശനം. മലകയറാൻ എത്തുന്നവർ പകൽ 12നകം ഓഫിസിൽനിന്ന് പാസ് എടുക്കണം. ഇതുവരെ രണ്ടുമണി വരെയായിരുന്നു. വാച്ച് ടവറിലേക്കുള്ള സന്ദർശന സമയം അഞ്ചിൽനിന്ന് നാലായും കുറച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.