മേപ്പയൂർ: നെല്യാടിപ്പുഴയിൽ ആശുപത്രിമാലിന്യം തള്ളുന്നതായി പരാതി. മെഡിക്കൽ ലാബുകളിലും ആശുപത്രികളിലും മറ്റും പരിശോധനകൾക്ക് ഉപയോഗിച്ച ശേഷം മാലിന്യം ഇരുട്ടിെൻറ മറവിൽ സാമൂഹികവിരുദ്ധർ നെല്ലാടിപ്പുഴയിലേക്ക് വലിച്ചെറിയുകയാണ്. ഇക്കഴിഞ്ഞദിവസം പുഴയോടുചേർന്നുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് മെഡിക്കൽ ഉപകരണങ്ങളുടെ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയതായി കണ്ടെത്തിയിരുന്നു. സിറിഞ്ചുകൾ, രക്തം കലർന്ന പഞ്ഞിക്കെട്ടുകൾ, സ്രവങ്ങളും രക്തവും മറ്റും ശേഖരിക്കുന്ന കുപ്പികൾ, മെഡിക്കൽ ആവശ്യത്തിനുപയോഗിക്കുന്ന വലിയ ബോട്ടിലുകൾ എന്നിവയാണ് നെല്യാടി പുഴയുടെ സമീപത്ത് സ്ഥിതി ചെയ്യുന്ന ഈന്തങ്കണ്ടി മീത്തൽ വൽസെൻറ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വന്നടിഞ്ഞത്. വേലിയേറ്റ സമയത്ത് കരയോട് ചേർന്ന് മാലിന്യം വന്നടിയുകയായിരുന്നു. കീഴരിയൂർ തുമ്പ പരിസ്ഥിതിസമിതി പ്രവർത്തകർ സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രികാലങ്ങളിൽ നെല്യാടിപാലത്തിന് മുകളിൽ വാഹനങ്ങളിലെത്തി ചാക്കുകളിലാക്കിയ മാലിന്യം പുഴയിലേക്ക് വലിച്ചെറിയുകയാണെന്ന് നാട്ടുകാർ പറയുന്നു. അറവുമാലിന്യവും ഇങ്ങനെ പുഴയിൽ തള്ളുന്നതായി പുഴയിൽ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾ ആരോപിച്ചു. തെരുവുനായ്ക്കൾ കൂട്ടത്തോടെ പുഴയിലേക്ക് നീന്തി മാലിന്യങ്ങൾ ഭക്ഷിക്കുന്നതും സ്ഥിരം കാഴ്ചയാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.