കക്കോടി: വേങ്ങേരി കാർഷിക മൊത്ത വിപണനകേന്ദ്രം പാഴ്െച്ചലവ് കേന്ദ്രമാകുന്നു. കൃഷിവകുപ്പിെൻറ കീഴിലുള്ള ഇൗ സ്ഥാപനം നാമമാത്രമായ മൊത്തം പച്ചക്കറി വിൽപനകേന്ദ്രമായി ചുരുങ്ങിയിരിക്കുകയാണ്. 2014ൽ ആരംഭിച്ച കൊപ്ര ഡ്രയർ പൂട്ടിയിട്ട് മാസങ്ങളായി. ലക്ഷങ്ങൾ മുടക്കി ചിരട്ട ഉപയോഗിച്ചും സോളാർ ഉപയോഗിച്ചും പ്രവർത്തിക്കുന്ന രണ്ടു ഡ്രയറുകളാണ് ഇവിടെ സ്ഥാപിച്ചത്. രണ്ടു ഡ്രയറുകളും കാടുപിടിച്ച് കിടക്കുകയാണിന്ന്. പച്ചത്തേങ്ങ സംഭരണം നിലച്ചതാണ് ഡ്രയറുകളുടെ പ്രവർത്തനംനിന്ന് ലക്ഷങ്ങൾ നഷ്ടത്തിലാക്കുന്നത്. ഒാണത്തിന് മാത്രം കേരഫെഡിന് 28 കോടിയുടെ വെളിച്ചെണ്ണ ഒാർഡർ ലഭിെച്ചങ്കിലും കർഷകരിൽനിന്ന് പച്ചത്തേങ്ങ സംഭരിക്കാതെ പൊതുമാർക്കറ്റിൽനിന്ന് വൻ വില കൊടുത്താണ് കൊപ്ര വാങ്ങുന്നത്. കർഷകരിൽനിന്ന് തേങ്ങയോ കൊപ്രയോ നേരിെട്ടടുത്താൽ അത്രയും ആശ്വാസം കർഷകർക്ക് ലഭിക്കുന്നതാണ് ഇതുവഴി നഷ്ടമാകുന്നത്. എല്ലാം ലഭിക്കുന്ന ഒരു സമുച്ചയമാക്കി മാർക്കറ്റിനെ മാറ്റണമെന്ന നിർദേശം ഉയർന്നിരുന്നെങ്കിലും അതും ഫലം കണ്ടില്ല. പച്ചക്കറി ശീതീകരിക്കാൻ നിർമിച്ച ചേംബറുകൾ ഒരു കിലോ പച്ചക്കറിപോലും വെക്കാതെ പ്രവർത്തനരഹിതമായിട്ട് മാസങ്ങളായി. ഇതിനുവേണ്ടി വാങ്ങി സ്ഥാപിച്ച ജനറേറ്ററും പ്രവർത്തിക്കുന്നില്ല. മാർക്കറ്റിൽ പച്ചക്കറി കടകൾ അല്ലാതെ മറ്റൊന്നും വേണ്ടെന്ന തീരുമാനം മാർക്കറ്റിനെ ചില്ലറയൊന്നുമല്ല പിന്നോട്ടടുപ്പിച്ചത്. ഡ്രൈഫ്രൂട്ടിെൻറയും മറ്റും വിൽപനശാലകൾ ഒഴിവാക്കിയതോടെ ചില്ലറ സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ വരവും ഗണ്യമായി കുറഞ്ഞു. നിരവധി ഏക്കറുകളുള്ള സ്ഥലം വാർഷിക പാട്ടത്തിന് കൊടുത്താൽ അത് കർഷകർക്ക് ഏറെ ഉപകാരപ്പെടുമെങ്കിലും അഞ്ചിൽതാഴെ കർഷകസംഘങ്ങൾക്കാണ് ഇങ്ങനെ പാട്ടത്തിന് നൽകിയിട്ടുള്ളത്. മാർക്കറ്റിലെ പല വ്യാപാരികളും കച്ചവടം കുറഞ്ഞതിനാൽ കടയൊഴിയാനുള്ള തീരുമാനത്തിലാണ്. അമിതമായ വാടക താങ്ങാൻ കഴിയാത്തതാണ് കാരണം. ആറ് പവലിയനിൽ ഒരു നിരയിൽ തന്നെ ഇരുപത്തഞ്ചോളം കടകളുണ്ട്. അവയിൽ പലതും അടഞ്ഞുകിടക്കുകയാണ്. ഇതുമൂലം മാർക്കറ്റിന് സംഭവിക്കുന്ന നഷ്ടങ്ങൾക്ക് കണക്കില്ല. ഇൻസ്റ്റലേഷൻ ചാർജിനത്തിൽ തുകയടക്കാൻ കടയുടമകൾക്ക് കഴിഞ്ഞദിവസം നോട്ടീസ് നൽകിയിരിക്കുകയാണ് അധികൃതർ. ഒരേ വിസ്തൃതിയിലുള്ള കടക്ക് 4000 മുതൽ 7800 രൂപ വരെയാണ് വിവേചനപരമായി വാടക ഇൗടാക്കുന്നത്. ഫെസിലിറ്റേഷൻ ചാർജ് വേറെയും. മാർക്കറ്റിൽ ജോലി ചെയ്യുന്ന ഇരുപത്തഞ്ചോളം ചുമട്ടുതൊഴിലാളികളുടെ ജോലിയും ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ലേബർ ഒാഫിസർ ഇവരെ മാർക്കറ്റിലേക്ക് രജിസ്റ്റർ ചെയ്തതിനാൽ ഇവർക്ക് മറ്റൊരിടത്തും ജോലിക്ക് പോകാനും കഴിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.