കൽപറ്റ: ഇന്ത്യൻ റെഡ്ക്രോസ് സംസ്ഥാന കമ്മിറ്റി അംഗം ഡോ. മത്തായി അതിരംപുഴയിലിനെ റെഡ്ക്രോസിെൻറ മികച്ച പ്രവർത്തകനായി തിരെഞ്ഞടുത്തു. പാലക്കാട് ധോണിയിൽ നടന്ന സമ്മേളനത്തിൽ നാഷനൽ മാനേജിങ് കമ്മിറ്റി അംഗങ്ങളായ കർണാടക ഐ.ആർ.സി ചെയർമാൻ ബാസറർ രാജീവ് ഷെട്ടി, തമിഴ്നാട് ഐ.ആർ.സി ചെയർമാൻ ഹാരിഷ്മേത്ത എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചു. കേരള ഐ.ആർ.സി ചെയർമാൻ മുരളീധരൻ, ജില്ല ചെയർമാൻ അഡ്വ. ജോർജ് വാത്തുപറമ്പിൽ, ഷമീർ ബത്തേരി എന്നിവർ സംസാരിച്ചു. സംസ്ഥാന ഗുരുശ്രേഷ്ഠ പുരസ്കാരം നേടിയ ഇദ്ദേഹം മീനങ്ങാടി പഞ്ചായത്ത് മോണിറ്ററിങ് അംഗം, വാത്സല്യം െഷയറിങ് മിനിസ്ട്രി ചെയർമാൻ, സഭ മാനേജിങ് കമ്മിറ്റി അംഗം, തോട്ടാമൂല സെൻറ് കുര്യാക്കോസ് പള്ളി വികാരി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. MUST TUEWDL5 Fr. Dr. Mathai Athirampuzhayil തപാൽ മേഖലയിലെ പണിമുടക്ക് കൽപറ്റ: വിവിധ ആവശ്യങ്ങളുന്നയിച്ച് രാജ്യവ്യാപകമായി തപാൽ ജീവനക്കാർ ബുധനാഴ്ച നടത്തുന്ന പണിമുടക്ക് ജില്ലയിലും വിജയിപ്പിക്കാൻ നാഷനൽ ഫെഡറേഷൻ ഒാഫ് പോസ്റ്റൽ എംപ്ലോയീസ് ജില്ല കമ്മിറ്റി തീരുമാനിച്ചു. തപാൽ മേഖലയിലെ രണ്ടര ലക്ഷത്തോളം വരുന്ന ജി.ഡി.എസ് ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ പരിശോധിക്കുന്നതിന് നിയമിച്ച കമലേഷ് ചന്ദ്ര കമ്മിറ്റി റിപ്പോർട്ടിലെ അനുകൂല ശിപാർശകൾ നടപ്പാക്കുക, ജി.ഡി.എസ് ജീവനക്കാരെ സിവിൽ സർവൻറ്സായി അംഗീകരിക്കുക, ഒഴിവുള്ള തസ്തികകളിൽ മുഴുവൻ നിയമനം നടത്തുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്്. ജില്ല സെക്രട്ടറി പി.പി. ബാബു, ഒ.കെ. മനോഹരൻ, സി.സി. നിജേഷ്, പി. ബാലകൃഷ്ണൻ, സി.കെ. ബാലകൃഷ്ണൻ, ബിജു ജോസ് എന്നിവർ സംസാരിച്ചു. സർക്കാർ അനീതിക്കെതിരെ പ്രവാസി ലീഗ് കലക്ടറേറ്റ് മാർച്ച് കൽപറ്റ: കേന്ദ്ര--സംസ്ഥാന സർക്കാറുകൾ പ്രവാസികളോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് പ്രവാസി ലീഗ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. പ്രവാസികളുടെ പുനരധിവാസത്തിന് സർക്കാർ സബ്സിഡിയോടെ കനറ ബാങ്ക് മുഖേന നൽകുന്ന ദീർഘകാല വായ്പ സഹകരണ ബാങ്കുകൾ ഉൾപ്പെടെ മുഴുവൻ ബാങ്ക് മുഖേനയും നൽകുക, പ്രവാസികളുടെ വായ്പക്ക് സർക്കാർ ഗാരൻറി നിൽകുക, ക്ഷേമപെൻഷൻ പദ്ധതി പരിഷ്കരിച്ച് തിരിച്ചെത്തിയ മുഴുവൻ പ്രവാസികൾക്കും പെൻഷൻ നൽകുക, പ്രവാസി പുനരധിവാസം, -പെൻഷൻ, ചികിത്സ സഹായം, -വിവാഹം തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് സർക്കാറിന് നൽകിയ മുഴുവൻ അപേക്ഷയിലും ഉടൻ തീർപ്പ് കൽപിക്കുക, പാവപ്പെട്ട മുഴുവൻ പ്രവാസികളെയും ആരോഗ്യ ഇൻഷുറൻസിൽ ഉൾപ്പെടുത്തുക, പ്രവാസി പെൻഷൻ 5000 രൂപയായി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ചും ധർണയും നടത്തിയത്. രാവിലെ 10.30ന് കൽപറ്റ ജില്ല ലീഗ് ഹൗസ് പരിസരത്ത് നിന്നാരംഭിച്ച ജാഥ മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് പി.പി.എ. കരീം ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗ് ജില്ല വൈസ് പ്രസിഡൻറ് സി.കെ. മായിൻ ഹാജി അധ്യക്ഷത വഹിച്ചു. കെ.കെ അഹമ്മദ് ഹാജി, പി.കെ അബൂബക്കർ, എൻ.കെ. റഷീദ്, ഇബ്രാഹിം മാസ്റ്റർ, പടയൻ മുഹമ്മദ്, പി. ഇസ്മായിൽ, കെ. ഹാരിസ്, റസാഖ് കൽപറ്റ, പി.പി. അയ്യൂബ്, പി.കെ. അസ്മത്ത്, എൻ.പി. ഷംസുദ്ദീൻ, കുഞ്ഞബ്ദുല്ല മാനാത്തൊടുക, കുഞ്ഞിപ്പ കണ്ണിയൻ, സിദ്ദീഖ് പിണങ്ങോട്, പി.വി.എസ്. മൂസ, വെട്ടൻ മമ്മൂട്ടി ഹാജി, പനന്തറ മുഹമ്മദ്, സി.കെ. ലത്തീഫ്, ഹംസ കല്ലുങ്ങൽ, സദ്ദാം കുഞ്ഞിമുഹമ്മദ് എന്നിവർ സംസാരിച്ചു. മാർച്ചിന് പുത്തുക്കണ്ടി ബഷീർ, അബ്ദുൽ ജലീൽ മുട്ടിൽ, എൻ.ബി. ഫൈസൽ, കെ.ടി. ജമാൽ, സി.എ. ബക്കർ, പി. ഖാലിദ്, സി.ടി. മൊയ്തീൻ, കുഞ്ഞബ്ദുല്ല ഹാജി കോട്ടത്തറ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ മടക്കിമല സ്വാഗതവും എകരത്ത് മൊയ്തു ഹാജി നന്ദിയും പറഞ്ഞു. TUEWDL10 പ്രവാസി ലീഗ് നടത്തിയ കലക്ടറേറ്റ് മാർച്ചും ധർണയും മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് പി.പി.എ. കരീം ഉദ്ഘാടനം ചെയ്യുന്നു ബസ്സ്റ്റാൻഡ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന സജീവം പടിഞ്ഞാറത്തറ: ടൗണിലെ ബസ്സ്റ്റാൻഡ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന സജീവമായതായി പരാതി. ഹാൻസ്, പാൻപരാഗ്, വിദേശമദ്യം, കഞ്ചാവ് തുടങ്ങി എല്ലാ തരത്തിലുമുള്ള ലഹരി ഉൽപന്നങ്ങളും ഇവിടെ വിൽപന നടക്കുന്നതായി നാട്ടുകാർ പറയുന്നു. ലഹരിവസ്തുക്കൾ ഒരു സ്ഥലത്ത് വെച്ച് വിൽക്കുന്നതിന് പകരം ഏജൻറുമാർ ആവശ്യക്കാർക്ക് എത്തിച്ചുനൽകുകയാണ് ചെയ്യുന്നത്. ബസ്സ്റ്റാൻഡിനകത്ത് പരസ്യമായാണ് രാപ്പകൽ വ്യത്യാസമില്ലാതെ വിൽപന നടക്കുന്നത്. വിദ്യാർഥികളും ആദിവാസികളുമാണ് ഇവരുടെ കെണിയിൽപെടുന്നത്. വിദേശമദ്യം ചെറിയ കുപ്പികളിൽ നിറച്ച് വൻ വിലക്ക് വിൽപന നടത്തുന്നു. പാൻമസാലകളും പത്തിരട്ടിയോളം വില കൂട്ടിയാണ് വിൽക്കുന്നത്. ഓരോ ദിവസവും പതിനായിരക്കണക്കിന് രൂപയുടെ കച്ചവടം നടക്കുന്നതായാണ് സൂചന. യാത്രക്കാരെപ്പോലെ വന്നുനിന്ന് ആർക്കും സംശയം തോന്നാത്ത വിധത്തിലാണ് വിൽപന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.