ആലത്തൂർ എസ്​റ്റേറ്റ്: പുതിയ അവകാശവാദവുമായി വിദേശ വനിത; ഏറ്റെടുക്കൽ സങ്കീർണമാകുന്നു

മാനന്തവാടി: വിദേശ പൗര​െൻറ ഉടമസ്ഥതയിലുള്ള കാട്ടിക്കുളം ആലത്തൂർ എസ്റ്റേറ്റിന് പുതിയ അവകാശവാദവുമായി വിദേശ വനിത രംഗത്ത്. ഇതോടെ എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ നടപടി സങ്കീർണമാകുന്നു. വിദേശി യൂജിന്‍ ജുവര്‍ട്ട് വാനിംഗ​െൻറ ഉടമസ്ഥതയിലായിരുന്ന എസ്‌റ്റേറ്റ് സര്‍ക്കാറിലേക്ക് ഏറ്റെടുക്കാനുള്ള നടപടികള്‍ റവന്യൂ വകുപ്പ് അധികൃതര്‍ ഏറക്കുറെ പൂര്‍ത്തിയാക്കുന്നിതിനിടെയാണ് അവകാശവാദവുമായി ഇവർ രംഗത്തുവന്നത്. ബ്രിട്ടനിലെ ഡസ്‌കോയില്‍ താമസിക്കുന്ന മെറ്റില്‍ഡ എന്ന ടില്ലി ഗിഫോര്‍ഡാണ് വയനാട് ജില്ല ഭരണകൂടത്തിന് ഇതുസംബന്ധിച്ച് രേഖകള്‍ നല്‍കിയത്. ത​െൻറ വല്യമ്മയുടെ ഏറ്റവും ഇളയ സഹോദരനാണ് യൂജിന്‍ ജുവര്‍ട്ട് വാനിംഗനെന്ന് മെറ്റില്‍ഡ അവകാശപ്പെടുന്നു. 2013 മാര്‍ച്ച് 11നാണ് വാനിംഗന്‍ മരിച്ചത്. വിദേശ പൗരന് അനന്തരാവകാശികളില്ലെങ്കില്‍ അയാളുടെ കാലശേഷം വസ്തുവകകള്‍ സംസ്ഥാന സര്‍ക്കാറിലേക്ക് വന്നുചേരണമെന്നാണ് ഇന്ത്യന്‍ നിയമം. വാനിംഗന് മക്കളില്ലാത്തതിനാല്‍ എസ്ചീറ്റ് ആന്‍ഡ് ഫോര്‍ഫീച്ചര്‍ ആക്ട് പ്രകാരമാണ് ഈ എസ്‌റ്റേറ്റ് സര്‍ക്കാറില്‍ നിക്ഷിപ്തമാകേണ്ടത്. ഇതിനുള്ള നടപടി പുരോഗമിച്ചതിനിടക്കാണ് മെറ്റില്‍ഡയുടെ രംഗപ്രവേശം. നിലവില്‍ ബംഗളൂരു സ്വദേശി മൈക്കിള്‍ േഫ്ലായിഡ് ഈശ്വര്‍ ആണ് ആലത്തൂര്‍ എസ്‌റ്റേറ്റ് കൈവശംവെക്കുന്നത്. വാനിംഗന്‍ ദാനാധാര പ്രകാരം ഈശ്വറി​െൻറ മകന് ആലത്തൂര്‍ എസ്‌റ്റേറ്റ് നല്‍കിയെന്നാണ് രേഖയുള്ളത്. ഈശ്വറി​െൻറ മകനെ ദത്തെടുത്തതായുള്ള പ്രമാണം ഒപ്പിട്ടത് 2007 മാര്‍ച്ച് മൂന്നിനാണ്. എന്നാൽ, 2006 ഫെബ്രുവരി ഒന്നിന് ദാനാധാരത്തിലൂടെ ആലത്തൂര്‍ എസ്‌റ്റേറ്റ് മൈക്കിള്‍ േഫ്ലായിഡ് ഈശ്വര്‍ കൈവശപ്പെടുത്തിയിരുന്നു. ഇതിനിടെ, ത​െൻറ അവസാന നാളുകളില്‍ ജുവര്‍ട്ട് വാനിംഗൻ, സ്വത്ത് തട്ടിപ്പ് ആരോപണമുന്നയിച്ച് ഈശ്വറിനെതിരെ പരാതി നല്‍കിയിരുന്നു. ഇതോടെ എസ്‌റ്റേറ്റ് ഇടപാട് സംബന്ധിച്ച് ഉയര്‍ന്ന അവ്യക്തതകളും ദൂരുഹതകളും ഇനിയും കെട്ടടങ്ങിയിട്ടില്ല. വാനിംഗനില്‍നിന്ന് എസ്‌റ്റേറ്റ് മറ്റൊരാള്‍ തട്ടിയെടുത്തതായുള്ള ആരോപണം ശക്തമായതിനെ തുടര്‍ന്നുണ്ടായ പൊതുജനസമ്മര്‍ദം മൂലമാണ് എസ്‌റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എസ്‌റ്റേറ്റ് ഏറ്റെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ അധികൃതര്‍ ഈശ്വറിന് നോട്ടീസ് നല്‍കിയിരുന്നു. നിരവധി തവണ ഇതുസംബന്ധിച്ച ഹിയറിങ്ങുകളും കഴിഞ്ഞു. ഒടുവില്‍ എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന ഘട്ടം വന്നപ്പോഴാണ് മെറ്റില്‍ഡ തടസ്സവാദം ഉന്നയിച്ചത്. ആലത്തൂര്‍ എസ്‌റ്റേറ്റ് സംബന്ധിച്ച് 2012 ഫെബ്രുവരി 11ന് യൂജിന്‍ ജുവര്‍ട്ട് വാനിംഗന്‍ ത​െൻറ പേരില്‍ ഒരു എഗ്രിമ​െൻറ് ഉണ്ടാക്കിയിരുന്നുവെന്നും അതിനാല്‍ എസ്‌റ്റേറ്റ് സര്‍ക്കാറിലേക്ക് ഏറ്റെടുക്കരുതെന്നുമാണ് മെറ്റില്‍ഡ ആവശ്യപ്പെടുന്നത്. ആലത്തൂര്‍ എസ്‌റ്റേറ്റിന് ഈശ്വറും മെറ്റില്‍ഡയും അവകാശം ഉന്നയിച്ചതോടെ എസ്‌റ്റേറ്റ് സംബന്ധിച്ച കൈമാറ്റ ഇടപാടുകള്‍ കൂടുതല്‍ ദൂരുഹതയുണര്‍ത്തിയിരിക്കുകയാണ്. ഈശ്വറി​െൻറ മകന് എസ്‌റ്റേറ്റ് ദാനാധാരമായി നല്‍കിയെന്ന രേഖ ഫെബ്രുവരി ഒന്നിലേതാണ്. മെറ്റില്‍ഡ അവകാശപ്പെടുന്ന എഗ്രിമ​െൻറി​െൻറ തീയതി 2012 ഡിസംബര്‍ ഒന്നും. ഒരു എസ്‌റ്റേറ്റ് തന്നെ രണ്ടു പേര്‍ക്ക് നല്‍കാന്‍ കഴിയുമോയെന്നതാണ് പ്രധാന സംശയം. എസ്‌റ്റേറ്റ് ഏറ്റെടുക്കല്‍ സംബന്ധിച്ച വിചാരണകളും നടപടികളും ഏറക്കുറെ പൂര്‍ത്തിയായ സാഹചര്യത്തിലാണ് മെറ്റില്‍ഡ തടസ്സവാദം ഉന്നയിച്ചതെന്നതിനാല്‍ ഇതുസംബന്ധിച്ച് നിയമോപദേശം തേടി ബന്ധപ്പെട്ട ഫയല്‍ അഡ്വക്കറ്റ് ജനറലിന് അയച്ചിരിക്കുകയാണ് ജില്ല കലക്ടർ. മെറ്റില്‍ഡ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം യൂജിന്‍ വാനിംഗ​െൻറ (1865--1928) ഇളയ മകനാണ് യൂജിന്‍ ജുവര്‍ട്ട് വാനിംഗൻ. ഇദേഹത്തി​െൻറ നേരെ മൂത്ത സഹോദരിയാണ് റോസമോണ്ട് വാനിംഗൻ. റോസമോണ്ട് വാനിംഗന്‍ ഹ​െൻറി ഗിഫോർഡിനെ വിവാഹം ചെയ്തു. അവര്‍ക്ക് രണ്ടു മക്കളുണ്ടായി. ഇതില്‍ ഒരാളായ നിക്ക് ഗിഫോറഡി​െൻറ മകളാണ് താനെന്ന് മെറ്റില്‍ഡ അവകാശപ്പെടുന്നു. 2017 മേയ് 11നാണ് മെറ്റില്‍ഡ തടസ്സവാദം ഫയല്‍ ചെയ്തത്. നിലവില്‍ ഏറ്റെടുക്കല്‍ സംബന്ധിച്ച ഫയല്‍ ജില്ല കലക്ടറുടെ മുന്നിലാണുള്ളത്. മെറ്റില്‍ഡയുടെ തടസ്സവാദത്തി​െൻറ അടിസ്ഥാനത്തില്‍ നടപടികള്‍ ഇനി താമസിക്കും. മെറ്റില്‍ഡ നല്‍കിയ രേഖകളുടെ നിയമസാധുത അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചശേഷമായിരിക്കും റവന്യൂ അധികൃതരുടെ തുടര്‍ നടപടി. ഇതിനിടെ, മെറ്റില്‍ഡ ഉന്നയിച്ച തടസ്സവാദം വിശദമായി പരിശോധിക്കണമെന്നും അനര്‍ഹരുടെ പക്കല്‍ എസ്‌റ്റേറ്റ് വന്നുചേരാതിരിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ബെന്നി പൂത്തറ ഉന്നത റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അധികൃത ഒത്താശയോടെ മുന്‍കാലങ്ങളില്‍ നടന്ന ആലത്തൂര്‍ എസ്‌റ്റേറ്റ് കൈമാറ്റ ഇടപാടുകളും ഇതില്‍ നടത്തിയ നികുതി വെട്ടിപ്പും എസ്‌റ്റേറ്റില്‍നിന്ന് ലോഡുകണക്കിന് മരം മുറിച്ചുകടത്തിയതും നിയമവിരുദ്ധമായി എസ്‌റ്റേറ്റ് ഭൂമി തുണ്ടമായി മുറിച്ചുവിറ്റതും ഇപ്പോഴും വിവാദമായി നിലനിൽക്കുകയാണ്. യു.ഡി.എഫ് പ്രതിഷേധ പ്രകടനം മാനന്തവാടി: ബാലാവകാശ കമീഷൻ നിയമനത്തിൽ അധികാര ദുർവിനിയോഗം നടത്തി ഹൈകോടതി വിമർശനം ഏറ്റുവാങ്ങിയ മന്ത്രി കെ.കെ. ശൈലജ രാജിവെക്കണമെന്നാവശ്യപ്പെട്ടും തോമസ്ചാണ്ടിയുടെ ഭൂമി കൈയേറ്റത്തിനെതിരെ പ്രതിഷേധിച്ച യൂത്ത്ലീഗ് നേതാക്കളെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ചും മാനന്തവാടിയിൽ യു.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി. അഡ്വ. വർഗീസ്, പടയൻ മുഹമ്മദ്, പി.വി.എസ്. മൂസ, പി.കെ. അസ്മത്ത്, പി.വി ജോർജ്, എ.എം. നിഷാന്ത്, എക്കണ്ടി മൊയ്തുട്ടി, കെ.എം. അബ്ദുല്ല, റഷീദ് പടയൻ, ഹുസൈൻ കുഴിനിലം, കബീർ മാനന്തവാടി, മുജീബ് കോടിയോടൻ, അപ്പച്ചൻ ചെറുതിൽ, നാസർ തൊറക്ക, സുനിൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.