മന്ത്രി ശൈലജ സ്വാഭാവിക നീതി നിഷേധിച്ചെന്ന്​ ഫാ. തേരകവും സിസ്​റ്റർ ബെറ്റിയും

മന്ത്രി ശൈലജ സ്വാഭാവിക നീതി നിഷേധിച്ചെന്ന് ഫാ. തേരകവും സിസ്റ്റർ ബെറ്റിയും കൽപറ്റ: സംസ്ഥാന ബാലാവകാശ കമീഷൻ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ നീതിനിഷേധം നേരിട്ടതായി നിയമസഭയിൽ പറഞ്ഞ മന്ത്രി കെ.കെ. ശൈലജ, കൊട്ടിയൂർ സംഭവത്തിൽ തങ്ങൾക്ക് സ്വാഭാവിക നീതി നിഷേധിച്ചുവെന്ന് വയനാട് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻ ചെയർമാൻ ഫാ. തോമസ് ജോസഫ് തേരകവും അംഗമായിരുന്ന ഡോ. സിസ്റ്റർ ബെറ്റി ജോസും ആരോപിച്ചു. സി.പി.എം നേതാവായ ടി.ബി. സുരേഷിനെ ബാലാവകാശ കമീഷൻ അംഗമായി നിയമിച്ചപ്പോൾ സുരേഷി​െൻറ കൂടെ വയനാട് സി.ഡബ്ല്യു.സിയിൽ അംഗങ്ങളായിരുന്ന തങ്ങൾ ഇരുവരും വിവേചനം നേരിടുകയാണ്. മന്ത്രി ശൈലജ ആവശ്യപ്പെടുന്ന സ്വാഭാവിക നീതി അവർ ഞങ്ങൾക്കു നിഷേധിച്ചതാണ്. സി.ഡബ്ല്യു.സിയിൽനിന്ന് സർക്കാർ തങ്ങളെ പുറത്താക്കുകയായിരുന്നു. പുറത്താക്കിയതായുള്ള ഉത്തരവ് ഇതുവരെ ലഭിച്ചിട്ടുമില്ല. അധികാര ദുർവിനിയോഗം നടത്തിയെന്ന് പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്ന സാഹചര്യത്തിൽ തങ്ങളെ പുറത്താക്കുന്നുവെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. പ്രാഥമികാന്വേഷണത്തി​െൻറ അടിസ്ഥാനത്തിൽ പദവിയിൽനിന്ന് തൽക്കാലത്തേക്ക് മാറ്റിനിർത്തുന്നതാണ് രീതി. പുറത്താക്കുകയെന്നത് സ്വാഭാവിക നീതിയുടെ നിഷേധമാണ്. ഇതിനെ ഹൈകോടതിയിൽ ചോദ്യംചെയ്തിട്ടുണ്ട്. കമ്മിറ്റി അംഗങ്ങളിൽ അലംഭാവം കാട്ടിയ മറ്റു മൂന്നു പേരെ അന്വേഷണം കഴിയുന്നതുവരെ കർത്തവ്യനിർവഹണത്തിൽനിന്ന് മാറ്റിനിർത്തുന്നതായും 2017 മാർച്ച് ആറിലെ സർക്കാർ ഉത്തരവിലുണ്ട്. മാറ്റിനിർത്തിയ മൂന്നു പേരിൽ ഒരാളാണ് സുരേഷ്. ബാലാവകാശ കമീഷൻ നിയമന വിവാദത്തിൽ ഉൾപ്പെട്ട സുരേഷ് വയനാട് ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ രണ്ടു ടേമിൽ അംഗമായിരുന്നു. സുരേഷി​െൻറ നിയമനത്തിൽ സ്വജനപക്ഷപാതം നടന്നുവെന്നാണ് ഈ വിഷയത്തിൽ ഹൈകോടതിയുടെ പരാമർശം വ്യക്തമാക്കുന്നത്. ബാലാവകാശ കമീഷൻ അംഗമാകുന്നതിൽ സുരേഷിനുള്ള യോഗ്യതകളും അയോഗ്യതകളും സംബന്ധിച്ച് പഠിച്ചിട്ടില്ല. ഇദ്ദേഹത്തെ നിർദോഷിയായി കണക്കാക്കിയാണ് ബാലാവകാശ കമീഷൻ അംഗമായി നിയമിച്ചത്. കൊട്ടിയൂർ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ തങ്ങൾക്കെതിരെ ഒരു തെളിവുമില്ലെന്നും തേരകവും സിസ്റ്റർ ബെറ്റിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.