പുഴമുടി കോളനികളിലെത്താൻ രണ്ടടി പാത മാത്രം

* റോഡിനായുള്ള മുറവിളി കേൾക്കാതെ അധികൃതർ കൽപറ്റ: ചളി നിറഞ്ഞ, കാൽനടപോലും അസാധ്യമായ പാതയിലൂടെ നടന്നു മടുത്ത് കോളനിവാസികൾ. കൽപറ്റ നഗരസഭയിലെ പുഴമുടിക്കടുത്തുള്ള അമ്പലക്കുന്ന്, തലാരംകുന്ന്, പടവുരം കോളനിവാസികളാണ് നിത്യേന ദുരിതയാത്ര നടത്തുന്നത്. റോഡിനായുള്ള മുറവിളി തുടങ്ങിയിട്ട് വർഷങ്ങളായിട്ടും അധികൃതർ കേട്ടഭാവം നടിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. മൂന്നു കോളനികളിലായി 150ൽപരം കുടുംബങ്ങളാണ് താമസിക്കുന്നത്. സ്വകാര്യവ്യക്തി കൈവശംവെക്കുന്ന പറമ്പിലൂടെയുള്ള രണ്ട് അടിയോളമുള്ള പാത മാത്രമാണ് കോളനികളിലെത്താൻ ഏക ആശ്രയം. ഗതാഗതേയാഗ്യമായ റോഡില്ലാത്തതിനാൽ വാഹനങ്ങൾ ഇവിേടക്ക് എത്തില്ല. രോഗികളെയും ഗർഭിണികളെയും താങ്ങിപ്പിടിച്ച് വയലിലൂടെ എടുത്ത് കൊണ്ടുപോകേണ്ട ഗതികേടാണുള്ളതെന്ന് കോളനിക്കാർ പറയുന്നു. പട്ടികവർഗ വിദ്യാർഥികൾ പഠിക്കുന്ന ആൾട്ടർനേറ്റിവ് സ്കൂൾ, അംഗൻവാടി തുടങ്ങിയ സ്ഥാപനങ്ങൾ ഈ പ്രദേശത്തി​െൻറ പരിധിയിൽ സ്ഥിതിചെയ്യുന്നുണ്ട്. TUEWDL16 റോഡില്ലാത്തതിനാൽ ജനങ്ങൾ ആശ്രയിക്കുന്ന ചളിനിറഞ്ഞ പുഴമുടി കോളനി റോഡ് ഗണേശോത്സവം പുൽപള്ളിയിൽ പുൽപള്ളി: വിശ്വഹിന്ദു പരിഷത്തി​െൻറ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച ഗണേശോത്സവം ആഘോഷിക്കും. ഇതോടനുബന്ധിച്ച് പുൽപള്ളി ടൗണിലെ ഹനുമാൻ കോവിലിന് സമീപം തയാറാക്കിയ സ്ഥലത്ത് വിശേഷാൽ പൂജകൾ ആരംഭിച്ചു. ഗണപതിഹോമം, ഉഷപൂജ, പ്രസാദ വിതരണം, ഉച്ചപൂജ, ദീപാരാധന, ഭജന എന്നിവ എല്ലാ ദിവസവും ഉണ്ടാകും. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കൃഗന്നൂർ ശ്രീരാമ സ്വാമി ക്ഷേത്രസന്നിധിയിലേക്ക് വിഗ്രഹം നിമജ്ജനത്തിനായി ഘോഷയാത്രയായി കൊണ്ടുപോകും. സീറ്റൊഴിവ് പുൽപള്ളി: ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളജിൽ ബി.എ സോഷ്യോളജി, ബി.എ ഇംഗ്ലീഷ്, ബി.കോം കോഓപറേഷൻ, ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷകർ 26ന് മുമ്പായി കോളജ് ഓഫിസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. സർക്കാർ ഇടപെടലുകൾ ഫലപ്രദമാകുന്നില്ല; പൊതുവിപണിയിൽ അരിവില ഉയരുന്നു പുൽപള്ളി: കഴിഞ്ഞ ഒരു വർഷത്തിനിടയിൽ അരി വിലയിൽ 40 ശതമാനത്തോളം വർധന. മട്ട, പച്ചരി എന്നിവക്കാണ് വില കുതിച്ചുകയറുന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ മട്ടയരിക്ക് കിലോഗ്രാമിന് 30 മുതൽ 32 രൂപ വരെയായിരുന്നു വില. ഇപ്പോഴത് 40 രൂപക്ക് മുകളിലായി. പച്ചരിയുടെ വിലയും കിലോഗ്രാമിന് അഞ്ച് രൂപ വർധിച്ചു. മറ്റു അരികൾക്കും വില കൂടിയിട്ടുണ്ട്. ആന്ധ്രയടക്കമുള്ള സംസ്ഥാനങ്ങളിൽ കാലാവസ്ഥ വ്യതിയാനം മൂലം അരിയുടെ ഉൽപാദനവും കുറഞ്ഞിരുന്നു. ഇത് വിലവർധനക്ക് കാരണമായിട്ടുണ്ട്. ഇതര സംസ്ഥാന അരിലോബിയും ഇടനിലക്കാരും അരിവില ഉയർത്തുന്നതിന് കാരണക്കാരാണ്. ഓണനാളുകളിൽ വിപണിയിലെ വിലക്കയറ്റം തടയാൻ സർക്കാർ നടപടികൾ ആരംഭിച്ചിട്ടുെണ്ടങ്കിലും ഇെതത്രമാത്രം ഫലപ്രദമാകുമെന്ന് കണ്ടറിയണം. ആന്ധ്രയിൽനിന്ന് ജയ അരി 33.70 രൂപക്കാണ് സപ്ലൈകോ വാങ്ങുന്നത്. കഴിഞ്ഞ തവണ 29 രൂപക്കാണ് ആന്ധ്രയിൽനിന്ന് അരി ശേഖരിച്ചത്. ഈ അരി 32 രൂപക്കാണ് വിറ്റത്. സബ്സിഡി അരിക്ക് 25 രൂപയും അല്ലാത്തതിന് 38 രൂപയുമാണ് ഇപ്പോഴത്തെ വില. പൊതുവിപണിയിൽ 36 മുതൽ 42 രൂപ വരെയാണ് അരിവില. ഈയൊരു സാഹചര്യത്തിൽ ആന്ധ്രയിൽനിന്ന് 5000 ടൺ അരി വന്നാലും പൊതുവിപണിയിൽ ഓണക്കാലത്ത് അരിവില കാര്യമായി കുറയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. പരാതി പരിഹാര അദാലത് വൈത്തിരി: പ്രശ്നങ്ങൾ ശ്രദ്ധയിൽപെടുത്തിയാൽ പരിഹാരം കാണാനും സഹായിക്കാനും ജനമൈത്രി പൊലീസ് ബാധ്യസ്ഥരാണെന്ന് ജില്ല പൊലീസ് ചീഫ് ഡോ. അരുൾ ആർ.ബി. കൃഷ്ണ പറഞ്ഞു. വൈത്തിരി ജനമൈത്രി പൊലീസും കലാസംഘടന നന്മ വൈത്തിരിയും ചേർന്ന് ചുണ്ടേൽ ചെമ്പട്ടി ആദിവാസി കോളനിയിൽ നടത്തിയ പരാതി പരിഹാര അദാലത്തും കോളനിവാസികൾക്കായി കമ്പിളി പുതപ്പു വിതരണവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോളനിയിൽ നടന്ന പരിപാടിയിൽ കൽപറ്റ ഡിവൈ.എസ്‍.പി മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ പ്രസാദ്, നന്മ വൈത്തിരി സെക്രട്ടറി കെ. ദാസ്, പ്രസിഡൻറ് ചിത്രകുമാർ, ഡെപ്യൂട്ടി തഹസിൽദാർ ജയരാജ്, ഉൗരുമൂപ്പൻ ഭാസ്കരൻ, ട്രൈബൽ ഇ.ഡി ശ്രീചിത് എന്നിവർ സംസാരിച്ചു. വൈത്തിരി സി.ഐ അബ്ദുൽ ഷരീഫ് സ്വാഗതവും സബ് ഇൻസ്‌പെക്ടർ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. കോളനിവാസികൾ ഉന്നയിച്ച നിരവധി പ്രശ്നങ്ങൾക്ക് അദാലത്തിൽ പരിഹാരമായി. ഏറെ ദുർഘടം പിടിച്ചതും പൊട്ടിപ്പൊളിഞ്ഞതുമായ റോഡിലൂടെ കോളനിയിലെത്താനുണ്ടായ ബുദ്ധിമുട്ട് എസ്‍.പി പങ്കുവെച്ചു. എല്ലാ ആഴ്ചകളിലും പൊലീസ് സാന്നിധ്യം കോളനിയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. TUEWDL17 പരാതി പരിഹാര അദാലത് ജില്ല പൊലീസ് ചീഫ് ഡോ. അരുൾ ആർ.ബി. കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു സെമിനാർ കൽപറ്റ: ഗവ. ഐ.ടി.ഐയിലെ എൻ.എസ്.എസ് വിദ്യാർഥികൾക്കായി ആൻറി റാഗിങ് ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ തോമസ് പോൾ വാഴപ്പള്ളി ഉദ്ഘാടനം ചെയ്തു. അഡ്വ. എ.പി. മുസ്തഫ ക്ലാെസടുത്തു. എൻ.എസ്.എസ് േപ്രാഗ്രാം ഓഫിസർ ബിനീഷ്, സി. മൊയ്തു, മുനീർ ഗുപ്ത, എമിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.