നാദാപുരം: ഗവ. താലൂക്ക് ആശുപത്രിയിൽ സി.എച്ച് ഷിഫാ സെൻറർ സ്ഥാപിക്കുന്ന ഐ.സി യൂനിറ്റിെൻറ ഉദ്ഘാടനം ബുധനാഴ്ച ഉച്ചക്ക് 12ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണൻ താക്കോൽ ഏറ്റുവാങ്ങും. ഏഴര ലക്ഷം രൂപ ചെലവിലാണ് ഐ.സി യൂനിറ്റ് സ്ഥാപിക്കുന്നത്. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾ ഐ.സി യൂനിറ്റ് ലഭ്യമല്ലാത്തതിനാൽ മറ്റ് ആശുപത്രിയിലേക്ക് മാറ്റുകയാണ് പതിവ്. ഇതേ തുടർന്ന് ഇത്തരം യൂനിറ്റ് വേണമെന്ന ആവശ്യം ശക്തമായതോടെയാണ് സംഘടന സഹായവുമായി രംഗത്തെത്തിയത്. ആശുപത്രി വളപ്പിൽ പൂന്തോട്ട നിർമാണത്തിനും ഡയാലിസിസ് യൂനിറ്റ് നിർമാണത്തിനും പദ്ധതിയുള്ളതായി ഷിഫാ സെൻറർ ഭാരവാഹികളായ കടോളി അബൂബക്കർ, എൻ.കെ. ജമാൽ ഹാജി, തെരുവത്ത് അസീസ്, കണേക്കൽ അബ്ബാസ്, ഹാരിസ് മാത്തോട്ടത്തിൽ എന്നിവർ അറിയിച്ചു. യു.ഡി.എഫ് പ്രതിഷേധ പ്രകടനം നാദാപുരം: കേരളത്തിലെ ആരോഗ്യ വകുപ്പിൽ ക്രിമിനൽ കേസിൽപെട്ടവരെയും സ്വന്തക്കാരെയും തിരുകിക്കയറ്റിയ ആരോഗ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നാദാപുരം നിയോജക മണ്ഡലം യു.ഡി.എഫ് നാദാപുരത്ത് പ്രകടനം നടത്തി. പി. ശാദുലി, അഹമ്മദ് പുന്നക്കൽ, സി.വി. കുഞ്ഞികൃഷ്ണൻ, സൂപ്പി നരിക്കാട്ടേരി, മോഹനൻ പാറക്കടവ്, എ. സജീവൻ, എൻ.കെ. മൂസ, അവോലം രാധാകൃഷ്ണൻ, ചീരമറ്റം തങ്കച്ചൻ, വയലോളി അബ്ദുല്ല, എം.പി. ജാഫർ, അഹമ്മദ് കുറുവയിൽ, തെങ്ങലക്കണ്ടി അബ്ദുല്ല, സി.കെ. നാസർ, എം.പി. സൂപ്പി, കെ.എം. രഘുനാഥ്, ഏരത്ത് അബൂബക്കർ ഹാജി, നസീർ വളയം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.