കോഴിക്കോട്: ആർ.എസ്.എസ് നേതൃത്വത്തിലുള്ള മോദി സർക്കാറിെൻറ സമഗ്രാധിപത്യം പൂർണമായാൽ 2024ൽ രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് ഉണ്ടാകുമോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ. ഫോർവേഡ് ബ്ലോക്ക് ജില്ല കൺവെൻഷൻ ഹോട്ടൽ അളകാപുരി ഒാഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസിനും ബി.ജെ.പിക്കുമെതിരെ ദേശീയതലത്തിൽ മതേതര ജനാധിപത്യ െഎക്യം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫോർവേഡ് ബ്ലോക്ക് സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം മനോജ് ശങ്കരനെല്ലൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജി. റാംമോഹൻ, എം.പി. ഷാഹുൽ ഹമീദ് വൈദ്യരങ്ങാടി സെക്രട്ടറിയായി 31 അംഗ ജില്ലകമ്മിറ്റിയെ തെരഞ്ഞെടുത്തു. ടി. മനോജ്കുമാർ, കായക്കൽ അഷറഫ്, ടോം തോമസ്, ഡോ. രാജേഷ്, എം.ജി. മണിലാൽ, ശിവപ്രസാദ്, ബാബുരാജ്, സുരേന്ദ്രൻ, ദേവദാസ്, രാമചന്ദ്രൻ, സുരേഷ് ബാബു, സുധി പാലേരി, സൈതുൽ, അനീഷ്, ധനേഷ്, രാജൻ, അബ്ദുറഹ്മാൻ, അബ്ദുൽ ലത്തീഫ്, സെയ്തലവി, കെ.എം. ബീവി എന്നിവർ സംസാരിച്ചു. ct3 ഫോർവേഡ് ബ്ലോക്ക് ജില്ല കൺവെൻഷൻ ജി. ദേവരാജൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.