കോഴിക്കോട്: ഊർജിത പകർച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി ജില്ല ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ ജില്ലയിലെ കുടിവെള്ളസ്രോതസ്സുകളുടെ ശുദ്ധീകരണവും ഭക്ഷണശാലകളിൽ പരിശോധനയും നടത്തി. ജില്ലയിലെ 72,439 സ്രോതസ്സുകൾ ശുദ്ധീകരിച്ചു. ഇതിൽ 1635 പൊതുകിണറുകളും 70,068 വീട്ടുകിണറുകളും 312 പഞ്ചായത്ത് കുടിവെള്ള സ്രോതസ്സുകളും 77 ജല അതോറിറ്റി കുടിവെള്ള സ്രോതസ്സുകളും 347 മറ്റു സ്രോതസ്സുകളുമാണ് ക്ലോറിേനറ്റ് ചെയ്തത്. കോളറ റിപ്പോർട്ട് ചെയ്ത മാവൂർ പഞ്ചായത്തിൽനിന്ന് മൂന്ന് കുടിവെള്ള സ്രോതസ്സുകളിലെ വെള്ളം പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. ജില്ലയിൽ ഇതിനായി 1432 ടീമുകൾ രൂപവത്കരിക്കുകയും 3156 പേർ പങ്കെടുക്കുകയും ചെയ്തു. മെഡിക്കൽ ഓഫിസർമാർ, ഹെൽത്ത് സൂപ്പർവൈസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, പബ്ലിക് ഹെൽത്ത് നഴ്സുമാർ തുടങ്ങിയവർ പഞ്ചായത്ത്തലത്തിൽ നേതൃത്വം നൽകുകയും ജില്ല ടീം വിവിധ പ്രദേശങ്ങളിൽ സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തുകയും ചെയ്തു. ആഹാരശുചിത്വ പരിശോധന കാമ്പയിനിൽ 493 ഹോട്ടലുകൾ, 305 കൂൾബാർ, 291 ബേക്കറി, 34 കേറ്ററിങ് കേന്ദ്രം, 20 സോഡ നിർമാണ യൂനിറ്റ്, 387 മറ്റു ഭക്ഷണശാലകൾ, ഒരു ഐസ് ഫാക്ടറി തുടങ്ങി 1531 സ്ഥാപനങ്ങൾ പരിശോധനക്ക് വിധേയമാക്കി. 62 ഹോട്ടലുകൾ, 16 കൂൾബാറുകൾ, 19 ബേക്കറി, മൂന്ന് കേറ്ററിങ് യൂനിറ്റ്, 29 മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി 129 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 96,300 രൂപ പിഴ ഈടാക്കുകയും ചെയ്തു. 17 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ശിപാർശ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.