ചേമഞ്ചേരി: ഷാർജ കെ.എം.സി.സി ജില്ലകമ്മിറ്റി സംഘടിപ്പിക്കുന്ന സമൂഹവിവാഹം 'സുവർണമുദ്ര -2017' ഡിസംബർ 30ന് കാപ്പാട് യതീംഖാനയിൽ നടത്താൻ തീരുമാനമായി. 25 നിർധന യുവതികളുടെ വിവാഹമാണ് നടത്തുന്നത്. ഹജ്ജ് കർമത്തിന് പോകുന്ന കെ.എം.സി.സി ഭാരവാഹികളായ പി.സി. മജീദിനും കാട്ടിൽ ഇസ്മായീലിനും ജില്ലകമ്മിറ്റി യാത്രയയപ്പ് നൽകി. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ.................................. യോഗം ഉദ്ഘാടനം ചെയ്തു. മൂസ പള്ളിക്കര അധ്യക്ഷത വഹിച്ചു. സഹദ് പുറക്കാട്, വി.പി. ഇബ്രാഹീംകുട്ടി, റഷീദ് വെങ്ങളം, മഠത്തിൽ അബ്ദുറഹ്മാൻ, ടി.കെ. അബ്ദുൽ ഹമീദ്, സാലിഹ് കാപ്പാട്, എം.പി. മൊയ്തീൻകോയ, ഷരീഫ് മാസ്റ്റർ എന്നിവർ സംസാരിച്ചു. അബ്ദുല്ല മണിക്കോത്ത് സ്വാഗതവും നൗഷാദ് കാപ്പാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.