നിയമം കാറ്റിൽപറത്തി കാതടപ്പിക്കുന്ന ഉച്ചഭാഷിണി ഉപയോഗം വ്യാപകം

കോഴിക്കോട്: നിയന്ത്രണങ്ങളും നിയമങ്ങളും കാറ്റിൽ പറത്തി കാതടപ്പിക്കുന്ന ഉച്ചഭാഷിണികളുടെ ഉപയോഗം ജില്ലയിൽ വ്യാപകം. 20,000 വാട്സ് വരെയുള്ള ഉച്ചഭാഷിണികൾ വിവിധ ചടങ്ങുകൾക്കും വ്യാപാരസ്ഥാപനങ്ങളുടെ പരസ്യത്തിനും മറ്റുമായി ഉപയോഗിക്കുന്നുവെന്നാണ് പരാതി. ഒാണവും ബക്രീദും പ്രമാണിച്ച് ഗ്രാമീണ മേഖലയിലെ ഉൾപ്പെടെ വ്യാപാരസ്ഥാപനങ്ങൾ വലിയ ഒാഫറുകൾ നൽകുന്നുണ്ട്. ഇതി​െൻറ പരസ്യം നാടുനീളെ വാഹനങ്ങളിൽ ഉച്ചഭാഷിണികളിലൂടെ വിളിച്ചുപറയുകയാണ്. അധികയിടത്തും റെക്കോഡ് ചെയ്ത പരസ്യങ്ങൾ അമിത ശബ്ദത്തിൽ കേൾപ്പിക്കുന്നത് ആളുകൾക്ക് ദുരിതമാകുകയാണ്. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ പരിസരങ്ങളിൽപോലും ശബ്ദം കുറക്കാതെയാണ് പരസ്യങ്ങൾ കേൾപ്പിക്കുന്നത് എന്നാണ് പരാതി. പൊലീസി​െൻറ മുൻകൂർ അനുമതിയുണ്ടെങ്കിൽ മാത്രമേ ഉച്ചഭാഷിണികൾ ഉപയോഗിക്കാവൂ എന്ന് വ്യവസ്ഥയുണ്ടെങ്കിലും ഇത് പലയിടത്തും പാലിക്കപ്പെടുന്നില്ല. വിവാഹം, ഗൃഹപ്രവേശം, സംഗീതനിശ പോലുള്ള ചടങ്ങുകൾക്ക് ബോക്സ് രൂപത്തിലുള്ള ഉച്ചഭാഷിണി മാത്രമേ ഉപയോഗികാൻ പാടുള്ളൂ. ബോക്സിൽനിന്നുള്ള ശബ്ദപരിധി പരിപാടി നടക്കുന്ന ഹാളി​െൻറ പരിസരത്ത് ഒതുങ്ങണമെന്ന് വ്യവസ്ഥചെയ്തും ക്ഷേത്രങ്ങൾ, ക്രിസ്ത്യൻ, മുസ്ലിം ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ ബോക്സ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന് നിർദേശിച്ചും ഉച്ചഭാഷിണികൾക്ക് നിയന്ത്രണമേർപ്പെടുത്തുന്ന നടപടി ആഭ്യന്തരവകുപ്പ് തുടങ്ങിയിട്ടുണ്ട്. 1988ലെ ഹൈകോടതി ഉത്തരവി​െൻറ അടിസ്ഥാനത്തിൽ 1993ൽ പുറപ്പെടുവിച്ച മാർഗരേഖയുടെ ചുവടുപിടിച്ച് തുടങ്ങിയ നടപടി ജില്ലയിൽ കാര്യക്ഷമമല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.