കോഴിക്കോട്: മെഡിക്കൽ കോളജിൽ ട്രോമ കെയർ കം സൂപ്പർ സ്പെഷാലിറ്റി കോംപ്ലക്സ് നിർമാണം തുടങ്ങി. സാങ്കേതികകാരണങ്ങളാൽ ഏറെക്കാലമായി മുടങ്ങിക്കിടന്ന കെട്ടിടനിർമാണം അടുത്തിടെയാണ് തുടങ്ങിയത്. ഫൗണ്ടേഷൻ ഇതിനകം പൂർത്തിയായിട്ടുണ്ട്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജനയുടെ (പി.എം.എസ്.എസ്.വൈ) കീഴിലാണ് 195 കോടി രൂപയുടെ ബൃഹത് പദ്ധതി ഒരുങ്ങുന്നത്. ഏഴു നിലകളുള്ള കെട്ടിടത്തിെൻറ നിർമാണം 2018 ഏപ്രിലോടുകൂടി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കരാറുകാരായ എച്ച്.എൽ.എൽ പ്രതിനിധികൾ പറഞ്ഞു. കെട്ടിടനിർമാണത്തിനുള്ള 120 കോടി കേന്ദ്രവും ബാക്കി തുക സംസ്ഥാന സർക്കാറുമാണ് വകയിരുത്തുന്നത്. താഴെനിലയിൽ പൂർണമായും ട്രോമ കെയർ യൂനിറ്റും മറ്റു നിലകളിലായി 19 തിയറ്ററുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രോമകെയർ കൂടാതെ കാർഡിയോളജി, യൂറോളജി, ന്യൂറോളജി, ന്യൂറോസർജറി, സർജിക്കൽ ഗ്യാസ്ട്രോ എൻററോളജി, പ്ലാസ്റ്റിക് സർജറി എന്നീ വിഭാഗങ്ങളാണ് ഇവിടെ പ്രവർത്തിക്കുക. കെട്ടിടസമുച്ചയത്തിെൻറ വിസ്തീർണം 2.54 ലക്ഷം സ്ക്വയർ ഫീറ്റാണ്. 190 ഐ.സി.യു ബെഡുകൾ, 40 ട്രോമ ബെഡുകൾ, 200 ഐ.പി ബെഡുകൾ എന്നിവയാണ് കോംപ്ലക്സിലെ മറ്റു സൗകര്യങ്ങൾ. കഴിഞ്ഞ മേയ് രണ്ടിന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ തറക്കല്ലിടേണ്ടിയിരുന്ന കെട്ടിടം മന്ത്രിയെത്താത്തതിനെ തുടർന്ന് അനിശ്ചിതമായി നീളുകയായിരുന്നു. പിന്നീട് മൂന്നു മാസത്തിലേറെ കഴിഞ്ഞാണ് പ്രവൃത്തി തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.