പേരാമ്പ്ര: നരയംകുളത്തെ തണ്ടപ്പുറം അയന കുടുംബശ്രീയുടെ 15-ാം വാർഷികാഘോഷം എ.ഡി.എസ് ചെയർപേഴ്സൻ ഇ. ശ്രീലത ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അമ്പിളി ബാബു അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ എസ്. അശ്വന്തിനും ഏറ്റവും കൂടുതൽ യോഗത്തിൽ പങ്കെടുത്ത ടി.പി. മീനാക്ഷി അമ്മക്കും ടി. സരോജിനി അമ്മ ഉപഹാരം നൽകി. പി.സി. സന്ധ്യ റിപ്പോർട്ട് അവതരിപ്പിച്ചു. എ.ഡി.എസ് സെക്രട്ടറി പൂവ്വലത്ത് രജനി, ചന്ദ്രിക ഭാസ്ക്കർ എന്നിവർ സംസാരിച്ചു. ടി. സീമ സ്വാഗതവും വി.കെ. സാവിത്രി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പി.സി. സന്ധ്യ (പ്രസി) ടി. സീമ (സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.