ഭൂരേഖ കമ്പ്യൂട്ടർവത്​കരണം: ദുരിതം വി​െട്ടാഴിയുന്നില്ല

ചേമഞ്ചേരി: ഭൂരേഖ കമ്പ്യൂട്ടർവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പി​െൻറ ക്യാമ്പിൽ ദുരിതം വിെട്ടാഴിയുന്നില്ല. തിങ്കളാഴ്ച പൂക്കാട് ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ നടത്തിയ ക്യാമ്പിൽ രേഖകളുമായി 5000ത്തോളം പേർ ഒഴുകിയെത്തിയതോടെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലമുടമകളും ഒരുപോലെ ദുരിതത്തിലായി. എട്ടു വാർഡുകളിലെ സ്ഥലമുടമകളോടാണ് ആധാരവും നികുതിശീട്ടുമായി എത്താൻ റവന്യൂവകുപ്പ് ആവശ്യപ്പെട്ടത്. 16ാം തീയതി നടന്ന ക്യാമ്പിൽ ടോക്കൺ ലഭിച്ച 1000 പേർ കൂടി വന്നതോടെ തിങ്കളാഴ്ച ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ തിരക്ക് നിയന്ത്രണാതീതമായിരുന്നു. പുലർച്ചെ 5.30 മുതൽതന്നെ ജനം വരിനിൽക്കാൻ എത്തിയിരുന്നു. എഫ്.എഫ് ഹാളിൽനിന്ന് തുടങ്ങിയ വരി എട്ടുമണിയാകുേമ്പാഴേക്കും ൈഹവേയിലൂടെ പൂക്കാട് അങ്ങാടി പിന്നിട്ട് കാഞ്ഞിലശ്ശേരി റോഡിലേക്ക് എത്തി. കൈക്കുഞ്ഞുങ്ങളുമായി വന്ന സ്ത്രീകളും വയോധികരുമുൾപ്പെടെയുള്ളവർ ഇടക്ക് പെയ്ത മഴയിൽ നനഞ്ഞുകുളിച്ചു. പൊതുവെ തിരക്കുപിടിച്ച ഹൈവേക്ക് ഒരുവശം നീണ്ട ക്യൂ രൂപപ്പെട്ടതോടെ ഗതാഗത തടസ്സവുമുണ്ടായി. കൊയിലാണ്ടിയിൽനിന്ന് പൊലീസെത്തിയാണ് ഗതാഗത തടസ്സം ഒഴിവാക്കിയത്. അതിനിടെ ഒന്നുരണ്ടുപേർ ബോധക്ഷയം വന്നു വീഴുകയും ചെയ്തു. പത്തിൽതാഴെ ഉദ്യോഗസ്ഥരാണ് 16ാം തീയതിയിലെപ്പോലെ തിങ്കളാഴ്ചയും എത്തിയത്. വരിനിന്ന് തളർന്നവരും പ്രതിഷേധിക്കാൻ തുടങ്ങിയതോടെ റവന്യൂവകുപ്പ് ജീവനക്കാർ എഫ്.എഫ് ഹാൾ വിട്ട് ദേശീയപാതയിലേക്കിറങ്ങി ഉടമകളോട് പൂരിപ്പിച്ചുകൊണ്ടുവന്ന ഫോറം വാങ്ങി. ഒരു തരത്തിലുള്ള ഒത്തുനോക്കലും ഉണ്ടായില്ല. തിങ്കളാഴ്ച എത്തിയ 5000 പേരിൽനിന്ന് 2,200ഒാളം പേരുടെ ഫോറങ്ങൾ മാത്രമാണ് ഉദ്യോഗസ്ഥർക്ക് ആധാരവുമായി ഒത്തുനോക്കാൻ സാധിച്ചത്. ബാക്കി 2,800ഒാളം ഫോറങ്ങൾ വാങ്ങിവെച്ച് ഉടമകളെ തിരിച്ചയക്കുകയായിരുന്നു. ഇവരുടെ േഫാൺ നമ്പർ ഫോറത്തിൽ എഴുതിവാങ്ങിയിട്ടുണ്ട്. റവന്യൂ വകുപ്പി​െൻറ കൈവശമുള്ള രേഖകളുമായി ഉടമകൾ പൂരിപ്പിച്ചുനൽകിയ ഫോറം പിന്നീട് ഒത്തുനോക്കാൻ സാധിക്കും. റീസർവേ നമ്പർ, ഡോക്യുമ​െൻറ് നമ്പർ, വിസ്തീർണം എന്നിവയിൽ വ്യത്യാസം തോന്നിയാൽ ഫോൺ മുഖേന അറിയിച്ച് അസ്സൽരേഖകളുമായി വില്ലേജ് ഒാഫിസിൽ ഹാജരാകാൻ ആവശ്യെപ്പടാനും കഴിയും. ഇൗ തരത്തിലായിരിക്കും ഫോറം വാങ്ങിവെച്ചവരുടെ കാര്യത്തിൽ റവന്യൂവകുപ്പി​െൻറ സമീപനം എന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.