മരുന്നും ഭക്ഷണക്കിറ്റും വിതരണം ചെയ്​തു

പേരാമ്പ്ര: റോട്ടറി ഇൻറർനാഷനൽ പേരാമ്പ്ര ചാപ്റ്ററി​െൻറ ആഭിമുഖ്യത്തിൽ ദയ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂനിറ്റിലെ നിർധനരായ രോഗികൾക്ക് മരുന്നും ഭക്ഷണ കിറ്റുകളും വിതരണം ചെയ്തു. റോട്ടറി ക്ലബ് പേരാമ്പ്ര ചാപ്റ്റർ പ്രസിഡൻറ് ഇ.ടി. സത്യൻ വിതരണോദ്ഘാടനം നിർവഹിച്ചു. വി.പി. ശശിധരൻ അധ്യക്ഷത വഹിച്ചു. വൈ.എം. റഹീദ് ഭക്ഷണ കിറ്റ് കൈമാറി. ഇ.പി. കുഞ്ഞബ്ദുല്ല, വി.സി. നാരായണൻ നമ്പ്യാർ, ഇ.പി. ഫൈസൽ, എൻ.കെ. മൂസ എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനം പേരാമ്പ്ര: മന്ത്രി തോമസ് ചാണ്ടിയുടെ റിസോർട്ടിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചിന് നേരെ പൊലീസ് നടത്തിയ അക്രമത്തിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് ചങ്ങരോത്ത് പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് ചെറിയകുമ്പളത്ത് പ്രതിഷേധ പ്രകടനം നടത്തി. സയ്യിദ് അലി തങ്ങൾ പാലേരി, ആനേരി നസീർ, ശിഹാബ് കന്നാട്ടി, ഉബൈദ് പുത്തലത്ത്, സി.കെ. ഷൈജൽ, ജൗഹർ പാലേരി, പി. മുഹമ്മദ്‌ റാഫി, റിയാസ് കുരിക്കൾ കണ്ടി, എ.കെ. അനസ്, ഗഫൂർ സൂപ്പിക്കട എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.