കോഴിക്കോട്: ആധാരങ്ങൾ ഡിജിറ്റലാക്കുന്ന ജോലി കാസർകോട് ജില്ലയിൽ വിജയകരമായി നടപ്പാക്കിയതുപോലെ വാർഡ്തലത്തിൽ സജ്ജീകരണങ്ങളൊരുക്കി വില്ലേജ് അധികൃതർ ജനങ്ങളെ സഹായിക്കണമെന്ന് ജില്ല ഉപഭോക്തൃ സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു. സമിതി ജില്ല പ്രസിഡൻറ് ടി.കെ.എ. അസീസ് അധ്യക്ഷത വഹിച്ചു. പി. ഗോപാലകൃഷ്ണൻ, വി.പി. അബ്ദുൽ ഗഫൂർ, പി. ശിവാനന്ദൻ, സലീം പുല്ലടി, ജോൺസൺ വില്യം, പി.എം. മണി എന്നിവർ സംസാരിച്ചു. ജനവിരുദ്ധ നയങ്ങൾക്കെതിരെ സമരം ശക്തിപ്പെടണമെന്ന് കോഴിക്കോട്: ജനവിരുദ്ധ നയങ്ങൾക്കെതിരെ ദേശീയ െഎക്യ സമരം ശക്തിപ്പെടണമെന്ന് എ.െഎ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.ജി. പങ്കജാക്ഷൻ. ജനവിരുദ്ധ ബാങ്കിങ് നയങ്ങൾ തിരുത്തുക, കോർപറേറ്റ് കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കുക, എഫ്.ആർ.ഡി.െഎ ബിൽ പിൻവലിക്കുക, ബാങ്കുകളിൽ മതിയായ നിയമനങ്ങൾ നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബാങ്ക് യൂനിയനുകളുടെ ദേശീയ െഎക്യവേദി നടത്തിയ പണിമുടക്കിെൻറ ഭാഗമായി കോഴിക്കോട് എസ്.ബി.െഎ പരിസരത്ത് നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ഇ.എഫ്.െഎ ജില്ല സെക്രട്ടറി മീന എൻ. നായർ, അഡ്വ. എം. രാജൻ, എം. വിനോഭൻ, കെ.വി. ജയരാജൻ, പി.പി. കൃഷ്ണൻ, കെ.പി. അജയകുമാർ, ടി.എം. സജീന്ദ്രൻ, എസ്. ബാലകൃഷ്ണൻ, എം.ഡി. ഗോപിനാഥ്, കെ.ടി. ബാബു, സി. രാജീവൻ, യു.എഫ്.ബി.യു ജില്ല കൺവീനർ കെ.വി. സൂരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.