കേരളത്തിലെ പാര്‍ട്ടിക്ക് നിലപാടില്‍ അവ്യക്തതയില്ല - -എം.വി. ശ്രേയാംസ് കുമാര്‍ കോഴിക്കോട്: ജനതാദള്‍ നിതീഷ് കുമാറിെൻറ നേതൃത്വം വർഗീയ ചേരിയിലേക്ക് കാലുമാറിയതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ കേരളത്തിലെ പാര്‍ട്ടിക്ക് പ്രതിസന്ധിയില്ലെന്ന് ദേശീയ സെക്രട്ടറി എം.വി. ശ്രേയാംസ് കുമാർ. മതനിരപേക്ഷതയോടും ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്കുംവേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കേരളത്തിലെ ജനത പ്രസ്ഥാനം എല്ലാ കാലത്തും സ്വീകരിച്ചിട്ടുള്ളത്. ഡോ. റാം മനോഹര്‍ ലോഹ്യ 50-ാം ചരമവാര്‍ഷികാചരണം ജില്ല ഭാരവാഹികളുടെയും മണ്ഡലം പ്രസിഡൻറുമാരുടെയും സ്വാഗതസംഘം ഭാരവാഹികളുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജെ.ഡി.യു ജില്ല പ്രസിഡൻറ് മനയത്ത് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ആർ.എന്‍. രഞ്ജിത്ത്, പി. വാസു, എന്‍.കെ. വത്സൻ, എം.പി. ശിവാനന്ദന്‍, ടി.എം. ശിവരാജൻ, കെ.കെ. കൃഷ്ണൻ, പി.എം. നാണു, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, എ.ടി. ശ്രീധരൻ, മുഹമ്മദ് ചോലക്കര, വി. കൃഷ്ണദാസ്, ടി.പി. ഗോപാലൻ, ജയന്‍ വെസ്റ്റ്ഹിൽ, മനേഷ് കുളങ്ങര എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.