ആരോഗ്യവകുപ്പ് മിന്നൽപരിശോധന നടത്തി; കെട്ടിട ഉടമകൾക്കെതിരെ നടപടിയെടുക്കുമെന്നും ആരോഗ്യവകുപ്പ് ഫറോക്ക്: കോഴിക്കോട് കോർപറേഷൻ ചെറുവണ്ണൂർ നല്ലളം സോണൽ പരിധിയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിൽ ആരോഗ്യവകുപ്പ് മിന്നൽപരിശോധന നടത്തി. ഹെൽത്ത് ഓഫിസർ ഡോ.ആർ.എസ്. ഗോപകുമാറിെൻറ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായ സാഹചര്യത്തിൽ ഒരുവിധ അടിസ്ഥാന സൗകര്യങ്ങളുമില്ലാതെയാണ് ഇതരസംസ്ഥാന തൊഴിലാളികളെ തിങ്ങിപ്പാർപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തി. കുടുസുമുറികളിൽ തിങ്ങി ഞെരുങ്ങിയാണ് തൊഴിലാളികൾ കഴിയുന്നത്. മലിനജലം പരന്നൊഴുകി ദുർഗന്ധം വമിക്കുന്ന വിധത്തിലാണ് മിക്ക വാസകേന്ദ്രങ്ങളുടെയും സ്ഥിതി. ഇത്തരം കേന്ദ്രങ്ങൾ അടച്ചുപൂട്ടുമെന്നും കെട്ടിട ഉടമക്കെതിരെ മുനിസിപ്പൽ ആക്ട് പ്രകാരം നടപടിയെടുക്കുമെന്നും ഹെൽത്ത് ഓഫിസർ ഡോ. ആർ.എസ്. ഗോപകുമാർ അറിയിച്ചു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഹെൽത്ത് ഓഫിസർ അറിയിച്ചു. ഹെൽത്ത് ഇൻസ്പക്ടർ പി.വി. സുബ്രഹ്മണ്യൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബൈജു, കൗൺസിലർ മുഹമ്മദ് ഷമീൽ തങ്ങൾ എന്നിവർ സംഘത്തിലുണ്ടായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.