തിരുവനന്തപുരം: സംസ്ഥാനസർക്കാറിെൻറ ആറോളം വൈബ്സൈറ്റുകളിൽ ഹാക്കർമാരുെട നുഴഞ്ഞുകയറ്റം. ജലനിധി, ആയുർവേദ വകുപ്പ്, കേരളന്യൂസ് എന്നിവയുടേതടക്കം സൈറ്റുകളുടെ മുഖപേജാണ് ഹാക്കർമാർ വികൃതമാക്കിയിട്ടുള്ളത്. ഇവയെല്ലാം സ്റ്റേറ്റ് ഡാറ്റാസെൻററിന് പുറത്ത് സ്വകാര്യസർവറിൽ സ്ഥാപിച്ചിട്ടുള്ളതാണെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. ksac.kerala.gov.in, ayurveda.kerala.gov.in, jalanidhi.kerala.gov.in, achievements.kerala.gov.in, roadsafety.kerala.gov.in, keralanews.gov.in തുടങ്ങിയ സൈറ്റുകളിലാണ് ഹാക്കിങ് നടന്നത്. തിങ്കളാഴ്ച ഉച്ചേയാടെയാണ് സൈറ്റുകൾ ഹാക് ചെയ്ത വിവരം ശ്രദ്ധയിൽപെട്ടത്. ഏതാനും സൈററുകൾ പുനഃസ്ഥാപിെച്ചങ്കിലും മൂന്നെണ്ണം രാത്രി വൈകിയും ലഭ്യമായിത്തുടങ്ങിയിട്ടില്ല. ഹാക് ചെയ്തു എന്നകാര്യം ഫേസ്ബുക്ക് പോസ്റ്റിലാണ് ഹാക്കർമാർ വ്യക്തമാക്കിയത്. ഫൈസല്‍ അഫ്‌സല്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഇവയുടെ ലിങ്കുകള്‍ സഹിതം സന്ദേശമെത്തിയത്. മുമ്പും പല സര്‍ക്കാര്‍ സൈറ്റുകളും ഹാക്ചെയ്തത് ഫൈസല്‍ അഫ്‌സല്‍ എന്ന ഐഡിയില്‍ നിന്നാണ്. ഒഫിഷ്യല്‍ പാക് സൈബര്‍ അറ്റാക്കേഴ്‌സ് പി.എസ്.എ എന്ന ഗ്രൂപ്പിലെ ഹാക്കറാണെന്ന് സ്വയം പരിചയപ്പെടുത്തുന്നതാണ് ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട്. സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലിൽ വെബ്സൈറ്റുകളുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 2015 ഏപ്രിലിന് ശേഷം ഇതുവരെ 80 ഒാളം സർക്കാർ വെബ്സൈറ്റുകൾ വികൃതമാക്കാൻ ശ്രമം നടന്നിട്ടുണ്ടെന്നാണ് കണക്ക്. വെബ്സൈറ്റുകളുടെ ഉള്ളടക്ക ക്രമീകരണത്തിന് ഓപൺ സോഴ്സ് െഫ്രയിംവർക്കുകൾ ഉപയോഗിച്ചിട്ടുള്ളവയിലാണ് അധികവും വികൃതമാക്കൽ നീക്കം നടന്നിട്ടുള്ളത്. വെബ്സൈറ്റുകൾ തയാറാക്കിയ ശേഷം ഉള്ളടക്കം കൃത്യമായി മാറ്റാറുണ്ടെങ്കിലും സൈറ്റിെൻറ സുരക്ഷാ ക്രമീകരണങ്ങൾ സമയബന്ധിതമായി പരിഷ്കരിക്കാത്തതാണ് സൈബർ അക്രമങ്ങൾക്കുള്ള പ്രധാന കാരണമായി വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.