കോഴിക്കോട്: മെഡിക്കൽ കോളജിലെ രണ്ടാം നിലയിൽനിന്ന് എയർ കണ്ടീഷനിങ് യന്ത്രം സ്റ്റാൻഡിൽനിന്ന് പൊട്ടി താഴെ നിർത്തിയിട്ട ആംബുലൻസിനു മുകളിൽ വീണു. താഴെ ആരുമില്ലാത്തതിനാൽ അപകടം ഒഴിവായി. പ്രധാന പ്രവേശന കവാടത്തിനു മുകളിലെ 15, 16 വാർഡുകൾക്കിടയിലുള്ള ഡയാലിസിസ് യൂനിറ്റിൽ പ്രവർത്തന രഹിതമായി കിടക്കുന്ന പഴയ എ.സി യന്ത്രമാണ് താഴെ വീണത്. ഇതിെൻറ സ്റ്റാൻഡ് ഏറെക്കാലമായി തുരുമ്പ് പിടിച്ചിരിക്കുകയായിരുന്നു. വൈകീട്ട് ആേറാടെയാണ് സംഭവം. മെഡിക്കൽ കോളജ് അധികൃതരും സന്നദ്ധ സംഘടന വളൻറിയർമാരും ചേർന്നാണ് പിന്നീട് എ.സി യന്ത്രം എടുത്തുമാറ്റിയത്. ഡയാലിസിസ് യൂനിറ്റിൽ ആകെയുണ്ടായിരുന്ന ഈ യന്ത്രം ഏറെക്കാലമായി കേടുവന്ന് കിടക്കുകയാണ്. ഇക്കാര്യം പലതവണ ശ്രദ്ധയിൽപെടുത്തിയിട്ടും ബന്ധപ്പെട്ടവർ നടപടി സ്വീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.