തിക്കോടി എഫ്.സി.ഐ തൊഴിലാളി സമരം ഒത്തുതീർപ്പായി

കോഴിക്കോട്: കരാർ കാലാവധി കഴിഞ്ഞ തൊഴിലാളികൾ തിക്കോടി എഫ്.സി.ഐ ഗോഡൗണിൽ നടത്തിയിരുന്ന സമരം ജില്ല കലക്ടർ യു.വി. ജോസി​െൻറ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ ഒത്തുതീർപ്പായി. പ്രശ്നം കേന്ദ്ര ലേബർ കമീഷണർ പരിശോധിക്കുമെന്ന് കലക്ടറും തൊഴിലാളികൾക്കുള്ള വേതന കുടിശ്ശിക ഉടൻ വിതരണം ചെയ്യാമെന്ന് എഫ്.സി.ഐ. ഏരിയ മാനേജറും ഉറപ്പുനൽകിയതി​െൻറ അടിസ്ഥാനത്തിലാണിത്. ഗോഡൗണിലെ ജീവനക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് മാനേജ്മ​െൻറ് മുൻകൈയെടുക്കും. ചർച്ചയിൽ എ.ഡി.എം ടി. ജനിൽകുമാർ, ജില്ല സപ്ലൈ ഓഫിസർ കെ. മനോജ് കുമാർ, ജില്ല ലേബർ ഓഫിസർ, എഫ്.സി.ഐ ഏരിയ മാനേജർ, ജീവനക്കാരുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.