പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍: പാസ് ബുക്ക് കൈപ്പറ്റണം

കോഴിക്കോട്: പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍പദ്ധതിയില്‍ അംഗത്വം അനുവദിച്ചവര്‍ക്കുള്ള പാസ്ബുക്കുകള്‍ സിവില്‍ സ്റ്റേഷനിലെ പി.ആർ.ഡി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസില്‍ എത്തി. സ്ഥാപനത്തില്‍ നിന്നുള്ള തിരിച്ചറിയല്‍ രേഖ/പേ സ്ലിപ്പ് ഹാജരാക്കി പാസ്ബുക്ക് കൈപ്പറ്റണമെന്ന് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. അംഗത്വം അനുവദിച്ച തീയതി മുതലുള്ള അംശാദായകുടിശ്ശിക തുക 5000 രൂപയില്‍ താഴെ വരുന്നവര്‍ ആഗസ്റ്റ് 31 നകം ഒറ്റത്തവണയായി അടയ്ക്കണം. 5000 രൂപയില്‍ കൂടുതലുള്ളവര്‍ക്ക് രണ്ട് ഗഡുക്കളായി ആഗസ്റ്റ് 31, സെപ്റ്റംബര്‍ 30 നകം അടയ്ക്കാം. വിരമിച്ചവരുടെ അംശാദായം ഒറ്റത്തവണയായി അടക്കണം. കുടിശ്ശിക എല്ലാ പ്രവൃത്തിദിവസങ്ങളിലും ഉച്ചക്ക് ഒരുമണി വരെ സ്വീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.