ഫയല്‍ കണ്ടില്ലെന്ന പേരില്‍ പട്ടയപകര്‍പ്പ് നിഷേധിക്കാനാവില്ല

കോഴിക്കോട്: പഴയ ഫയൽ നഷ്ടപ്പെട്ടതി​െൻറ പേരിൽ പട്ടയത്തി​െൻറ പകർപ്പ് നൽകാനാവില്ലെന്ന വില്ലേജ് ഓഫിസി​െൻറ നടപടി അംഗീകരിക്കാനാവില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. പട്ടയത്തി​െൻറ പകർപ്പ് അടിയന്തരമായി ലഭ്യമാക്കാൻ കമീഷൻ ആക്റ്റിങ് അധ്യക്ഷൻ പി. മോഹനദാസ് ജില്ല കലക്ടർക്ക് നിർേദശം നൽകി. കരിമ്പം ചെങ്ങളായിലിൽ പുതിയപുരയിൽ മുഹമ്മദ് സമർപ്പിച്ച പരാതിയിലാണ് നടപടി. അംഗപരിമിതനായ പരാതിക്കാരൻ പട്ടയം നഷ്ടപ്പെട്ടതിനെതുടർന്ന് പകർപ്പിന് വേണ്ടി ജില്ലകലക്ടർക്ക് പരാതിനൽകിയപ്പോൾ പഴയ ഫയൽ കാണാനില്ലാത്തതിനാൽ നൽകാനാവില്ലെന്നായിരുന്നു മറുപടി. കമീഷൻ ജില്ല കലക്ടറിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടു. പരാതിക്കാരന് പട്ടയത്തി​െൻറ പകർപ്പ് നൽകുന്നതിനായി ഫയൽ കണ്ടെത്തുന്നതിന് െറേക്കാഡ് റൂമിൽ വിശദമായ പരിശോധന നടത്തിയെങ്കിലും ഫയൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നായിരുന്നു മറുപടി. അതേസമയം, പരാതിക്കാരൻ പട്ടയം കിട്ടിയ വസ്തുവിന് പോക്കുവരവ് ചെയ്ത് ടാക്സ് അടച്ചതി​െൻറ രസീത് കമീഷൻ മുമ്പാകെ ഹാജരാക്കി. പട്ടയത്തി​െൻറ പകർപ്പ് ഏതെങ്കിലും കാരണവശാൽ നൽകാൻ കഴിയാതെ വന്നാൽ അർഹതപ്രകാരം പുതിയത് നൽകാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.