റേഷൻ കാർഡ് കൈപ്പറ്റണം

കോഴിക്കോട്: കൊയിലാണ്ടി താലൂക്കിൽ റേഷൻകാർഡ് കൈപ്പറ്റാത്തവർക്ക് ഇൗമാസം 23 മുതൽ 31 വരെ താലൂക്ക് സപ്ലൈ ഓഫിസിൽ റേഷൻകാർഡ് വിതരണം ചെയ്യും. കാർഡുടമകളോ കാർഡിൽ ഉൾപ്പെട്ട ഏതെങ്കിലും ഒരംഗമോ പഴയ റേഷൻകാർഡ്, തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം ഹാജരായി റേഷൻകാർഡ് കൈപ്പറ്റണം. സമയം: രാവിലെ 10 മുതൽ വൈകീട്ട് നാലു മണിവരെ. കാർഡി​െൻറ വില മുൻഗണന, അന്ത്യോദയ വിഭാഗങ്ങൾക്ക് 50 രൂപയും പൊതുവിഭാഗത്തിന് 100 രൂപയും. മേൽ ദിവസങ്ങളിലും കൈപ്പറ്റാത്ത റേഷൻ കാർഡുകൾ റദ്ദ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.