- വയനാട്ടുകാരെ മൊത്തം അവഹേളിക്കുന്നതെന്ന് ആക്ഷൻ കമ്മിറ്റി കൽപറ്റ: 'െറയിൽപാതക്കുവേണ്ടി വയനാട്ടുകാർ ചാടിയിട്ടു കാര്യമില്ല' എന്ന മന്ത്രി ജി. സുധാകരെൻറ പ്രസ്താവനക്കെതിരെ ജില്ലയിൽ പ്രതിഷേധം ശക്തം. ഒരു നൂറ്റാണ്ടിലധികമായി നഞ്ചൻകോട് -നിലമ്പൂർ െറയിൽപാത സ്വപ്നം കാണുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്ന വയനാട്ടുകാരെ മൊത്തം അവഹേളിക്കുന്നതാണ് മന്ത്രിയുടെ പ്രസ്താവനയെന്ന് നീലഗിരി-വയനാട് എൻ.എച്ച് െറയിൽവേ ആക്ഷൻ കമ്മിറ്റി കുറ്റപ്പെടുത്തി. ''കർണാടകയാണ് പാതയെ എതിർക്കുന്നത്, കർണാടകയാണ് കേരളത്തിെൻറ ശത്രു'' എന്ന മന്ത്രിയുടെ പ്രസ്താവന മന്ത്രിയുടെ പദവിക്കു ചേർന്നതല്ല. മന്ത്രി വസ്തുതകൾ പഠിക്കാതെ തെറ്റിദ്ധാരണ പരത്തുകയാണ്. നഞ്ചൻകോട് -നിലമ്പൂർ െറയിൽപാതയെ കർണാടക ഇതുവരെ എതിർത്തിട്ടില്ല. നഞ്ചൻകോട്-നിലമ്പൂർ െറയിൽപാത നടപ്പാക്കുന്നതിന് സംസ്ഥാന സർക്കാറിെൻറ എല്ലാ ശ്രമങ്ങളുമുണ്ടാവുമെന്നും, കർണാടകയിൽ പോയി ചർച്ച നടത്തുമെന്നും ഫെബ്രുവരി അഞ്ചിന് കൽപറ്റയിൽ മന്ത്രി ജി. സുധാകരൻ ഉറപ്പുനൽകിയിരുന്നു. ഡി.പി.ആർ തയാറാക്കാൻ അനുവദിച്ച എട്ടു കോടി രൂപയിൽ ഡി.എം.ആർ.സിക്ക് രണ്ടു കോടി രൂപ നൽകാൻ ഫെബ്രുവരി 13ന് സർക്കാർ ഉത്തരവിടുകയും ചെയ്തു. തുടർന്ന് മാർച്ച് 17ന് ഡോ. ഇ. ശ്രീധരനും ഗതാഗതവകുപ്പ് സെക്രട്ടറിയും പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്ററും അടക്കമുള്ള ഉദ്യോഗസ്ഥർ ബംഗളൂരുവിൽ കർണാടക ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഏറ്റവും കുറഞ്ഞ ദൂരത്തിൽ വനം മുറിച്ചുകടക്കുന്ന അലൈൻമെൻറാണ് തയാറാക്കിയതെന്ന് അറിയിച്ച് പാതയുടെ മാപ്പ് ഡി.എം.ആർ.സി കേരള വനംവകുപ്പ് മുഖേന കർണാടകക്ക് കൈമാറി. തുടർ നടപടികൾക്കായുള്ള ചർച്ച ഏപ്രിൽ 18നാണ് നിശ്ചയിച്ചത്. എന്നാൽ, ഏപ്രിൽ 18ന് ബംഗളൂരുവിൽ നടന്ന ചർച്ചയിൽ കേരള സർക്കാർതന്നെ പദ്ധതി അട്ടിമറിച്ചു. ഈ ചർച്ചയിൽ ഇ. ശ്രീധരനെ പങ്കെടുപ്പിച്ചില്ല. കേരള ചീഫ് സെക്രട്ടറി പങ്കെടുത്ത യോഗത്തിൽ നഞ്ചൻകോട് -നിലമ്പൂർ െറയിൽപാതയുടെ സർവേ അനുമതിയെക്കുറിച്ച് ഒരക്ഷരം പോലും കേരള ഉദ്യോഗസ്ഥർ സംസാരിച്ചില്ല. പകരം തലശ്ശേരി -മൈസൂരു െറയിൽപാതയുടെ സർവേക്ക് അനുമതി തേടുകയാണ് കേരള ചീഫ് സെക്രട്ടറി ചെയ്തത്. 2012ലെ ബന്ദിപ്പൂർ പരിസ്ഥിതി ലോല പ്രദേശം സംബന്ധിച്ച വിജ്ഞാപനം 2017ലെ വനം -പരിസ്ഥിതി മന്ത്രാലയത്തിെൻറ പുതിയ വിജ്ഞാപനത്തോടെ കാലഹരണപ്പെട്ടുകഴിഞ്ഞു. കടുവ സങ്കേതത്തിലൂടെ ടണൽ വഴി െറയിൽപാത നിർമിക്കാൻ വനം പരിസ്ഥിതി മന്ത്രാലയവും സുപ്രീംകോടതിയും അടുത്തിടെ അനുമതി നൽകിയിട്ടുണ്ട്. കർണാടക സർക്കാറുമായി ചർച്ച നടത്തി െറയിൽപാതയുടെ സർവേക്ക് അനുമതി നൽകാൻ മന്ത്രി തയാറാകണം. അല്ലെങ്കിൽ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിന് മന്ത്രിക്കെതിരെ രാഷ്ട്രപതിക്കും സ്പീക്കർക്കും ഗവർണർക്കും പരാതി നൽകുമെന്നും, മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണമെന്നും ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ കൺവീനർ അഡ്വ. ടി.എം. റഷീദ്, വിനയകുമാർ അഴിപ്പുറത്ത്, അഡ്വ. പി. വേണുഗോപാൽ, ഫാ. ടോണി കോഴിമണ്ണിൽ, എം.എ. അസൈനാർ, പി.വൈ. മത്തായി, ജോയിച്ചൻ വർഗീസ്, മോഹൻ നവരംഗ്, ജോസ് കപ്യാർമല, ജേക്കബ് ബത്തേരി, നാസർ കാസിം, ഷംസാദ്, ഐസൺ, വി.എം. ജോസ്, അനിൽ, ഡോ. തോമസ് മോഡിശ്ശേരി, എ.സി. മുഹമ്മദ് എന്നിവർ സംസാരിച്ചു. കർണാടകയുടെ നിലപാടിനെതിരെ പ്രക്ഷോഭം -കേരള കോൺഗ്രസ് സുൽത്താൻ ബത്തേരി: നിലമ്പൂർ -വയനാട് -നഞ്ചൻകോട് റെയിൽവേക്ക് എതിരായുള്ള കർണാടക സർക്കാറിെൻറ നിലപാട് തിരുത്തണമെന്ന് കേരള കോൺഗ്രസ്-എം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. രാത്രിയാത്ര നിരോധനം, ബൈരകുപ്പ പാലം എന്നീ വിഷയങ്ങളിലും കർണാടകയുടെ താൽപര്യം കേരളത്തിന് എതിരാണ്. സംസ്ഥാനത്തുനിന്നുള്ള നിവേദക സംഘങ്ങളോട് ചർച്ചകളിൽ പോസിറ്റിവായ സമീപനം എടുക്കുകയും ചർച്ച കഴിഞ്ഞാൽ എതിർപ്പ് തുടരുകയും ചെയ്യുന്ന രീതിയാണ് നാളിതുവരെ കർണാടകയുടേത്. രാത്രിയാത്ര നിരോധന വിഷയത്തിൽ ഇരു സംസ്ഥാനങ്ങളും തമ്മിൽ ചർച്ച ചെയ്ത് തീരുമാനത്തിൽ എത്താൻ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും നടക്കാത്തത് കർണാടകയുടെ കടുംപിടിത്തം മൂലമാണ്. ഇക്കാര്യത്തിൽ അവിടത്തെ കോൺഗ്രസ്, ബി.ജെ.പി സർക്കാറുകൾ എല്ലാം ഒരേതരമാണ്. പ്രശ്നപരിഹാരത്തിനായി കർണാടകയിലെ സർക്കാറിൽ ഇവിടത്തെ കോൺഗ്രസ് നേതാക്കൾ സമ്മർദം ചെലുത്തണം. കേരള സർക്കാർ പ്രശ്നത്തിൽ കുറച്ചുകൂടി ജാഗ്രത പാലിക്കണം. കർണാടകക്കെതിരെ ബഹുജന പ്രക്ഷോഭങ്ങൾക്ക് തുടക്കംകുറിക്കാൻ യോഗം തീരുമാനിച്ചു. ജില്ല പ്രസിഡൻറ് കെ.ജെ. ദേവസ്യ അധ്യക്ഷത വഹിച്ചു. ടി.എസ്. ജോർജ്, എ.വി. മത്തായി, ഐ.സി. ചാക്കോ, കെ.പി. ജോസഫ്, പി.കെ. അബ്ദുൽ സലാം, ജോസഫ് മാണിശേരി, കുട്ടപ്പൻ നെടുമ്പാല, ടി.എൽ. സാബു, ടിജി ചെറുതോട്ടിൽ, ഷിജോയ് മാപ്ലശേരി, കുര്യൻ ജോസഫ്, ജോസഫ് വട്ടോലി, പി.കെ. മാധവൻ നായർ, പി.ജെ. ചിന്നമ്മ, ബിനു മാങ്കൂട്ടം, ഡെന്നി ആര്യപ്പള്ളി, എൻ.ജി. അച്ചൻകുഞ്ഞ്, സി.കെ. വിജയൻ, എം.ജെ. ജോസഫ്, ജോയ് കേണിച്ചിറ, വർക്കി പാറപ്പുറം എന്നിവർ സംസാരിച്ചു. വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയയാൾ പിടിയിൽ പുല്‍പള്ളി: വീടിെൻറ പരിസരത്ത് കഞ്ചാവ് ചെടി വളർത്തിയയാൾ എക്സൈസിെൻറ പിടിയിലായി. പുൽപള്ളി ആനപ്പാറ വാക്കയില്‍ വിന്സെൻറിനെയാണ് (44) ബേത്തരി എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. ഷറഫുദ്ദീനും സംഘവും ശനിയാഴ്ച രാവിലെ 11 മണിയോടെ അറസ്റ്റ് ചെയ്തത്. വിന്സെൻറിെൻറ വീട്ടുപരിസരത്തുനിന്നാണ് ഒന്നേകാല്‍ മീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടി എക്സൈസ് കണ്ടെത്തിയത്. രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി പിടികൂടിയത്. ബത്തേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് വൈത്തിരി സബ് ജയിലിലേക്ക് മാറ്റി. SATWDL25 വിന്സെൻറിെൻറ വീട്ടുപരിസരത്ത് കണ്ടെത്തിയ കഞ്ചാവ് ചെടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.