അതിരപ്പിള്ളി പദ്ധതി പ്രായോഗികമല്ല -മാധവ് ഗാഡ്ഗിൽ കോഴിക്കോട്: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി സാേങ്കതികമായും സാമ്പത്തികമായും പ്രായോഗികവും ലാഭകരവുമല്ലെന്ന് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ. ആവശ്യമായ വൈദ്യുതി അതിരപ്പിള്ളിയിൽ നിന്ന് ലഭിക്കില്ലെന്നും പ്രഫ. െഎ.ജി. ഭാസ്കര പണിക്കർ സ്മാരക പ്രഭാഷണം നടത്തിയ അദ്ദേഹം വ്യക്തമാക്കി. പദ്ധതി നടപ്പിലായാൽ കാട്ടിൽ താമസിക്കുന്നവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടും. ചാലക്കുടി പുഴയിലെ വെള്ളം കുറയും. ൈജവവൈവിധ്യം നഷ്ടമാകും. വിനോദ സഞ്ചാരമേഖലയെ ബാധിക്കും. സൗരോർജ പദ്ധതികളാണ് ലാഭകരം. അതിരപ്പിള്ളിയിലെ വൈദ്യുതി ഉൽപാദനത്തെയും ജലലഭ്യതയെയും കുറിച്ച് നിരത്തുന്ന കണക്കുകൾ അതിശയോക്തിപരമാണെന്നും അദ്ദേഹം പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പഴയ ആേവശത്തിേലക്ക് തിരിച്ചു വരണമെന്നും ഗാഡ്ഗിൽ അഭിപ്രായപ്പെട്ടു. പരിഷത്ത് സ്വതന്ത്രമായ പ്രസ്ഥാനമായി മാറണം. സി.പി.എമ്മിനെയും പരിഷത്ത് ചോദ്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് കസ്തൂരിരംഗൻ റിപ്പോർട്ട് ലജ്ജാകരമായ കള്ളമായിരുന്നുവെന്നും ജനാധിപത്യത്തിനും ശാസ്ത്രത്തിനും മേലുള്ള പ്രഹരമായിരുന്നുവെന്നും ഗാഡ്ഗിൽ കുറ്റപ്പെടുത്തി. കേരളത്തിലെ ഇടതുമുന്നണി സർക്കാർ പ്രത്യേക സാമ്പത്തിക മേഖലകൾക്ക് വരെ അനുകൂലമായി സംസാരിക്കുന്നത് ഖേദകരമാണ്. പുതുവൈപ്പിലെ പൊലീസ് ലാത്തിച്ചാർജും ജനാധിപത്യത്തെ ൈകയേറ്റം ചെയ്യുന്നതിന് തുല്യമാണ്. ഏത് പാർട്ടി ഭരിച്ചാലും പരിസ്ഥിതി നിയമങ്ങൾ ലംഘിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷനായിരുന്നു. പ്രബന്ധ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ജില്ല കലക്ടർ യു.വി. ജോസ് വിതരണം ചെയ്തു. പ്രഫ. െക. ശ്രീധരൻ, ഡോ. കെ.എൻ ഗണേശ്, ടി.വി ബാലൻ, കെ.ടി. കുഞ്ഞിക്കണ്ണൻ, ഡോ. ഡി.കെ. ബാബു തുടങ്ങിയവർ സംസാരിച്ചു. പി.െക. ബാലകൃഷ്ണൻ സ്വാഗതവും മോഹനൻ മണലിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.