വടകര: സെറിബ്രൽ പാൾസിയുടെ അവശതകൾക്കിടയിലും അക്ഷരങ്ങൾകൊണ്ട് ജീവിതം സർഗാത്മകമാക്കിയ കവി അഖിൽ രാജിെൻറ ജീവിതത്തിന് ഇനി ചലച്ചിത്ര ഭാഷ്യം. അഖിൽ രാജിെൻറ പഠനം, ജീവിതം, സർഗാത്മകത എന്നിവ രേഖപ്പെടുത്തുന്ന ഡോക്യുമെൻററി ഒരുക്കുന്നത് പുതിയാപ്പ് ഗവ. സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ ഫിലിം ക്ലബ് വിദ്യാർഥികളാണ്. ഇദ്ദേഹത്തിെൻറ കവിതകൾക്കൊപ്പം സഞ്ചരിക്കുന്ന ഡോക്യുമെൻററിയിൽ മികവാർന്ന അധ്യാപനംകൊണ്ട് അഖിലിനെ മാറ്റിത്തീർത്ത സാക്ഷരതമിഷൻ അധ്യാപകർക്കൊപ്പം തെൻറ കഴിവിനെ പുറംലോകത്തേക്കെത്തിച്ച മാധ്യമങ്ങൾ, വടകരയുടെ സാംസ്കാരിക ഇടങ്ങളിൽ അഖിലിെൻറ സാന്നിധ്യമുറപ്പിച്ചവർ എന്നിവരും ഡോക്യുമെൻററിയുടെ ഭാഗമാകുന്നുണ്ട്. 'അക്ഷരം പിടിച്ചു നടന്നൊരാൾ' ഡോക്യുമെൻററിയുടെ ആശയവും സാക്ഷാത്കാരവും നിർവഹിക്കുന്നത് സ്കൂൾ പി.ടി.എ പ്രസിഡൻറ് വി.പി. പ്രേമനാണ്. വിജേഷ് കീഴൽ കാമറയും സായ് ശ്രീറാം എഡിറ്റിങ്ങും നിർവഹിക്കും. ഡോക്യുമെൻററിയുടെ സ്വിച്ച് ഓൺ കർമം വടകര ഡി.ഇ.ഒ സദാനന്ദൻ മാണിയോത്ത് നിർവഹിച്ചു. പ്രിൻസിപ്പൽ പി. സുധ, പി. രഞ്ജിത്ത്, എം. രാജീവൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.