കോഴിക്കോട്: പെരുമ്പാവൂരിൽനിന്ന് കോഴിക്കോേട്ടക്ക് കെ.എസ്.ആർ.ടി.സി ബസിൽ യാത്രചെയ്ത വയോധികരായ ദമ്പതികളെ അർധരാത്രിയിൽ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കാതെ ബസ് ജീവനക്കാരുടെ ക്രൂരത. മൂന്നാർ-ബംഗളൂരു കെ.എൽ 15 എ. 1922 ബസാണ് വെള്ളിയാഴ്ച അർധരാത്രി യാത്രക്കാർക്ക് ഇറങ്ങേണ്ട സ്റ്റോപ്പുകളിൽ നിർത്താതെ പോയത്. പലരെയും ഇറങ്ങേണ്ട സ്റ്റോപ്പിൽനിന്ന് ആറും ഏഴും കിലോ മീറ്ററുകൾ കഴിഞ്ഞാണ് ഇറക്കിയത്. ബേപ്പൂർ സ്വദേശിയായ 67കാരനും ഭാര്യക്കും ഇറങ്ങേണ്ടിയിരുന്നത് മീഞ്ചന്ത െബെപാസിലായിരുന്നു. സമയം രാത്രി 12 മണി കഴിഞ്ഞതിനാൽ കണ്ടക്ടറോടും ഡ്രൈവറോടും അപേക്ഷിച്ചിട്ടും ബസ് മീഞ്ചന്ത ബൈപാസിൽ നിർത്താൻ കൂട്ടാക്കിയില്ല. തങ്ങൾ സുഖമില്ലാത്തവരാണെന്ന് പറഞ്ഞിട്ടും കണ്ടക്ടറും ഡ്രൈവറും അതിന് തയാറായില്ലെന്നും ദമ്പതികൾ പറഞ്ഞു. മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലെത്തിയപ്പോഴും ചില യാത്രക്കാർ ആവശ്യപ്പെെട്ടങ്കിലും അവിടെയും ബസ് നിർത്തിയില്ല. ജീവനക്കാരുടെ നടപടിയെ ചോദ്യംചെയ്ത തൃശൂർ സ്വദേശികളായ രണ്ട് യുവാക്കളെ ബസിലുണ്ടായിരുന്ന റിസർവ് ഡ്രൈവറടക്കം മൂന്നു ജീവനക്കാർ ചേർന്ന് മർദിക്കുകയും ചെയ്തു. മറ്റു യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തുണ്ടായിരുന്ന പൊലീസ് വന്നെങ്കിലും സംഭവം ഒതുക്കിത്തീർക്കാനാണ് ശ്രമിച്ചത്. യുവാക്കളെ മർദിച്ച ജീവനക്കാരോട് ഒന്നും പറയാതെ പൊലീസ് അവരുെട ഭാഗത്തുനിന്ന് സംസാരിച്ചത് യാത്രക്കാരെ ചൊടിപ്പിച്ചു. സംഭവമറിഞ്ഞ, സ്റ്റാൻഡിലുള്ള മറ്റു യാത്രക്കാരും ഇടപ്പെട്ടത് ചെറിയ സംഘർഷാവസ്ഥക്ക് ഇടയാക്കി. സ്ഥലത്തുണ്ടായിരുന്ന നടക്കാവ് പൊലീസ് വിഷയം ലാഘവത്തോെടയാണ് കൈകാര്യം ചെയ്തത്. തല്ല് കിട്ടിയവർ ആശുപത്രിയിൽ പോയി കിടക്കൂ എന്നിട്ട് കേസെടുക്കാമെന്നായിരുന്നു മർദനമേറ്റ യുവാക്കളോട് പൊലീസ് പറഞ്ഞത്. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പേരു വിവരംപോലും ചോദിക്കാൻ പൊലീസ് മെനക്കെട്ടില്ല. പൊലീസിെൻറ ഭാഗത്തുനിന്ന് നീതികിട്ടില്ലെന്ന് ഉറപ്പായതോടെ യുവാക്കൾ സ്റ്റാൻഡിൽനിന്ന് മടങ്ങുകയായിരുന്നു. ഇതിനിടെ, പൊലീസ് നോക്കിനിൽെക്ക ബസുമായി ജീവനക്കാർ സ്ഥലംവിട്ടു. ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ സ്റ്റേഷൻ മാനേജരെ വിവരമറിയിക്കാൻ നിർദേശം നൽകി പൊലീസും മടങ്ങി. രാത്രി ഒരു മണിയോെട ദമ്പതികൾ ഒാേട്ടാ വിളിച്ചാണ് പിന്നീട് വീട്ടിലേക്കുപോയത്. രാത്രി സമയങ്ങളിൽ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് നിർത്തിക്കൊടുക്കണമെന്ന ഉത്തരവിനെ കാറ്റിൽ പറത്തുന്ന സമീപനമാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായത്. സ്വകാര്യ ബസ് പണിമുടക്കിനെ തുടർന്ന് വെള്ളിയാഴ്ച മിക്ക യാത്രക്കാരും കെ.എസ്.ആർ.ടി.സി സർവിസുകളാണ് ആശ്രയിച്ചത്. സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.