പേരാമ്പ്ര: പാഠഭാഗം പരീക്ഷക്ക് വേണ്ടി മാത്രം പഠിക്കുകയല്ല, അതിെൻറ നന്മ ജീവിതത്തിൽ പകർത്തുക കൂടിയാണ് നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ. പി. സുരേന്ദ്രെൻറ കഥ 'അമ്മമ്മയിൽ' നിന്ന് പ്രചോദനമുൾക്കൊണ്ട് നൊച്ചാട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ 50 വീടുകളിലെ വയോജനങ്ങൾക്ക് സ്നേഹോപഹാരം നൽകി. വിദ്യാർഥികളുടെ സംഘമായ സ്പാർക്ക് ആണ് എട്ടാംക്ലാസിലെ പാഠഭാഗത്തെ ജീവിതത്തിൽ കൊണ്ടുവന്നത്. ഊന്ന് വടി, സാരി, തോർത്തുമുണ്ട് തുടങ്ങിയവയാണ് വിദ്യാർഥികൾ നൽകിയത്. സ്നേഹോപഹാര സമർപ്പണം പി.ടി.എ പ്രസിഡൻറ് സി.കെ. അശോകൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി. വാസന്തി അധ്യക്ഷത വഹിച്ചു. സ്പാർക്ക് കോഒാഡിനേറ്റർമാരായ വി.എം. അഷ്റഫ്, കെ.എം. നസീർ എന്നിവർ വിശദീകരിച്ചു. കീർത്തന പ്രകാശ്, എസ്. ശിവാനി, അതുൽ ദേവ്, അഫിയ റൈഹാൻ, അവ്നി മനോജ്, അംന അബൂബക്കർ, വിഷ്ണു എന്നിവർ സംസാരിച്ചു. കാൻസർ നിർണയ ക്യാമ്പ് പേരാമ്പ്ര: ഇന്ത്യൻ സീനിയർ ചേമ്പർ പേരാമ്പ്ര, ദീരഗ്യാസ് സർവിസസ് എന്നിവ സംയുക്തമായി മലബാർ കാൻസർ സെൻറർ തലശ്ശേരിയുമായി സഹകരിച്ച് സൗജന്യ കാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.സി. സതി ഉദ്ഘാടനം ചെയ്തു. ഡോ. രാജൻ, ഡോ. ഫിൻസ് എം. ഫിലിപ്പ്, പ്രഫ. മുഹമ്മദ് അസ്ലം, സത്യൻ, സുരേഷ് ബാബു കൈലാസ്, ബാബുരാജ് എടാണി എന്നിവർ സംസാരിച്ചു. ബിരുദ സീറ്റ് ഒഴിവ് പേരാമ്പ്ര: സി.കെ.ജി ഗവ. കോളജിൽ ഡിഗ്രി പ്രവേശനത്തിന് പട്ടികവർഗ വിഭാഗത്തിന് സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. മാത്തമാറ്റിക്സ്, ഫിസിക്സ്, എക്കണോമിക്സ് വിഭാഗങ്ങളിൽ എസ്.സി വിഭാഗത്തിന് ഓരോ സീറ്റ് വീതവും, എസ്.ടി വിഭാഗത്തിന് രണ്ട് വീതവുമാണ് ഒഴിവുകൾ. അർഹരായവർ 21 ന് 11 മണിക്കുള്ളിൽ കോളജിൽ എത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.