കോഴിക്കോട്: കവിയും പത്രപ്രവര്‍ത്തകനുമായ കടവനാട് കുട്ടികൃഷ്ണെൻറ 25-ാം ചരമവാര്‍ഷിക ദിനത്തില്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ബന്ധുക്കളും അനുസ്മരിച്ചു. ഡോ. എം.ജി.എസ്. നാരായണന്‍ അധ്യക്ഷത വഹിച്ചു. സ്നേഹവാത്സല്യമുള്ള കവിയായിരുന്നു കടവനാടെന്ന് എം.ജി.എസ് പറഞ്ഞു. തലമുറകളെ സാഹിത്യരംഗത്തെത്തിച്ച കവിയായിരുന്നു കടവനാട് കുട്ടികൃഷ്ണനെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ കവി പി.പി. ശ്രീധരനുണ്ണി പറഞ്ഞു. കെ. അബൂബക്കർ, മലയത്ത് അപ്പുണ്ണി, ആര്‍ട്ടിസ്റ്റ് മദനൻ, വീരാന്‍കുട്ടി, കെ.എഫ്. ജോര്‍ജ്, എ. അരവിന്ദ്ബാബു, ഹരിശങ്കര്‍ എന്നിവര്‍ സംസാരിച്ചു. പി. ദാമോദരന്‍ സ്വാഗതവും പുറന്തോടത്ത് ഗംഗാധരന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.