ലോക ഫോട്ടോഗ്രഫി ദിനം: വ്യത്യസ്ത കാഴ്ചയൊരുക്കി ജെ.ഡി.ടി വിദ്യാർഥികൾ

കോഴിക്കോട്: ലോക ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് ജെ.ഡി.ടി ഇസ്ലാം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ മൾട്ടിമീഡിയ ഡിപ്പാർട്മ​െൻറിലെ വിദ്യാർഥികൾ ബീച്ചിൽ ഫോേട്ടാ പ്രദർശനം സംഘടിപ്പിച്ചു. 135ഓളം വ്യത്യസ്ത ഫോട്ടോകൾ പ്രദർശിപ്പിച്ചു. പ്രദർശനം വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ സാജിദ് അബൂബക്കർ ഉദ്ഘാടനം ചെയ്തു. ജെ.ഡി.ടി കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പ്രിൻസിപ്പൽ ഡോ. സി.എച്ച്. ജയശ്രീ അധ്യക്ഷത വഹിച്ചു. മൾട്ടി മീഡിയ വകുപ്പ് മേധാവി പി. നയീം, കെ.പി. ഹാഷിർ, റസാഖ് വയനാട്, ഫാദു അൽ ഫയാൻ, അനഘ അജിത്ത്, ഉജ്വൽ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.