കോഴിക്കോട്: കെ.എസ്.ആർ.ടി.സിയിൽ പി.എസ്.സിയുടെ അഡ്വൈസ് മെമോ ലഭിച്ച റിസർവ് കണ്ടക്ടർ തസ്തികയിെല ഉദ്യോഗാർഥികൾക്ക് എട്ടു മാസമായും നിയമനം നൽകാതെ പിൻവാതിൽ നിയമനം നടത്തുകയാണെന്ന് കെ.എസ്.ആർ.ടി.സി റിസർവ് കണ്ടക്ടേഴ്സ് പി.എസ്.സി അഡ്വൈസ്ഡ് റാങ്ക്ഹോൾഡേഴ്സ് അസോ. ജില്ല കമ്മിറ്റി അംഗങ്ങൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കെ.എസ്.ആർ.ടി.സിയുടെയും സർക്കാറിെൻറയും നിലപാടിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ 11ന് കലക്ടറേറ്റിനു മുന്നിൽ അഡ്വൈസ്മെമോയിൽ സൗജന്യ കടല വിതരണ സമരം നടത്തും. നിലവിൽ 4263 എംപാനൽ കണ്ടക്ടർമാർ കെ.എസ്.ആർ.ടിസിയിൽ ജോലിചെയ്യുന്നുണ്ട്. കഴിഞ്ഞ ഡിസംബർ 31ന് പി.എസ്.സി അഡ്വൈസ് ലഭിച്ച 4051ൽ ഒരാൾക്കുപോലും ഇതുവരെ നിയമനം നൽകാതെ കെ.എസ്.ആർ.ടി.സിയും സർക്കാറും സമാന്തര റിക്രൂട്ടിങ് ഏജൻസിയായി പ്രവർത്തിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. പി.വി. ബിജീഷ്കുമാർ, ആർ. അർജുൻ, കെ.ആശ, ഇ.കെ. ഹരീഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.