പ്രതിേഷധ ധർണ കോഴിക്കോട്: കോളജ് കാമ്പസുകളിൽ അധ്യാപകർക്കെതിരെ വർധിച്ചുവരുന്ന കൈയേറ്റങ്ങളിലും അക്രമങ്ങളിലും കോൺഫെഡറേഷൻ ഓഫ് കേരള കോളജ് ടീച്ചേഴ്സ് (സി.കെ.സി.ടി) പ്രതിഷധ ധർണ സംഘടിപ്പിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റി ഭരണവിഭാഗത്തിന് മുന്നിൽ നടന്ന ധർണ സിൻഡിക്കേറ്റ് അംഗം പ്രഫ. ടി.പി. അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ രംഗത്ത് വർധിച്ചുവരുന്ന അക്രമങ്ങൾ അധ്യാപകരുടെ മനോവീര്യം കെടുത്തുമെന്നും അത് അധ്യാപന രംഗത്തെ അപചയത്തിന് കാരണമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാലിക്കറ്റ് യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം പ്രഫ. സലാഹുദ്ദീൻ, സി.കെ.സി.ടി ജന. സെക്രട്ടറി ഷഹദ്ബിന് അലി, പ്രഫ. കെ.കെ. അഷ്റഫ്, ഡോ. കെ. അലി നൗഫൽ, ഡോ. അബ്ദുൽ ജബ്ബാർ എ.ടി, ഡോ. മജീദ് കൊടക്കാടൻ, പ്രഫ. സൈനുൽ ആബിദ്, പ്രഫ. ബഷീർ പി.ടി, ഡോ. എം.കെ. അബ്ദുറഹീം, പ്രഫ. സാജിദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.