ഓണം-ബക്രീദ്: ഭക്ഷ്യവകുപ്പ് പരിശോധന ശക്തമാക്കും ഓണം--ബക്രീദ്: ഭക്ഷ്യവകുപ്പ് പരിശോധന ശക്തമാക്കും കോഴിക്കോട്: ഓണം-ബക്രീദ് പ്രമാണിച്ച് വിപണിയിലെ വിലക്കയറ്റം, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് തുടങ്ങിയവ തടയുന്നതിന് പരിശോധന ശക്തമാക്കാൻ ജില്ല കലക്ടർ യു.വി. ജോസിെൻറ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല ഭക്ഷ്യ ഉപദേശക വിജിലൻസ് സമിതി യോഗം തീരുമാനിച്ചു. വിപണി നിയന്ത്രണത്തിന് ശക്തമായ മുൻകരുതലുകൾ എടുക്കും. അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തും. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിരീക്ഷിക്കും. ഭക്ഷ്യ- പൊതുവിതരണ വകുപ്പിെൻറ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡുകൾ സെപ്റ്റംബർ രണ്ടുവരെ പൊതുവിപണി, റേഷൻകടകൾ, പച്ചക്കറി ഓപൺ മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധനകൾ നടത്തും. കൊയിലാണ്ടി--താമരശ്ശേരി, കോഴിക്കോട്-കൊയിലാണ്ടി എന്നിങ്ങനെ രണ്ട് താലൂക്കുകൾക്കായി ഓരോ സ്പെഷൽ സ്ക്വാഡ് വീതമാണ് രൂപവത്കരിച്ചത്. ഭക്ഷ്യഭദ്രത നിയമപ്രകാരമുള്ള മുൻഗണന ലിസ്റ്റിൽ ഉൾപ്പെട്ട അനർഹരെ ഒഴിവാക്കുന്നതിനുള്ള പരിശോധന ഈർജിതപ്പെടുത്താനും യോഗം തീരുമാനിച്ചു. മുൻഗണന ലിസ്റ്റിൽനിന്ന് പുറത്തായ അർഹരായവരെ പുതുതായി ഉൾപ്പെടുത്തുന്നതിന് സർക്കാറിെൻറ മാർഗനിർദേശം ലഭിക്കുന്ന മുറക്ക് ഉചിതമായ നടപടി സ്വീകരിക്കും. ജില്ലയിൽ 19,000 കാർഡുകൾ മുൻഗണന ലിസ്റ്റിൽനിന്ന് ഒഴിവാക്കിയതായി ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു. സ്വയം അപേക്ഷ നൽകിയവരും പരിശോധനയിലൂടെ പൊതുവിഭാഗത്തിലേക്ക് മാറ്റിയവരും ഉൾപ്പെടെയാണിത്. മുൻഗണന ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനായി 39,000ത്തിലധികം അപേക്ഷകൾ പുതുതായി ലഭിച്ചിട്ടുണ്ട്. ജില്ലയിലെ റേഷൻ കാർഡ് വിതരണം 98 ശതമാനം പൂർത്തിയായതായും സപ്ലൈ ഓഫിസർ അറിയിച്ചു. തിക്കോടി എഫ്.സി.ഐ ഗോഡൗണിൽ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് അരി വിതരണം തടസ്സപ്പെട്ടത് പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടു. റേഷൻ തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ചചെയ്യാൻ കലക്ടർ പ്രത്യേക യോഗം വിളിച്ചുചേർക്കും. യോഗത്തിൽ പി.ടി.എ. റഹീം എം.എൽ.എ, ജില്ല സപ്ലൈ ഓഫിസർ കെ. മനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.