സ്വകാര്യ ബസ് പണിമുടക്ക് പൂർണം. കെ.എസ്.ആർ.ടി.സിയുടെ അധിക സർവിസ് അനുഗ്രഹമായി കോഴിക്കോട്: സംസ്ഥാന വ്യാപകമായി ഒരുവിഭാഗം സ്വകാര്യ ബസുടമകൾ നടത്തിയ പണിമുടക്ക് ജില്ലയിൽ പൂർണം. െക.എസ്.ആർ.ടി.സി അധിക സർവിസ് നടത്തിയതിനാൽ യാത്രക്കാർക്ക് കാര്യമായ ബുദ്ധിമുട്ടനുഭവിക്കേണ്ടിവന്നില്ല. കോഴിക്കോടുനിന്ന് കണ്ണൂർ ഭാഗത്തേക്ക് 10ഒാളം ബസുകളാണ് കെ.എസ്.ആർ.ടി.സി കൂടുതൽ ഏർപ്പെടുത്തിയത്. മെഡിക്കൽ കോളജ്, റെയിൽവേ സ്േറ്റഷൻ എന്നിവിടങ്ങളിലേക്കും പ്രേത്യക സർവിസുകൾ നടത്തി. പാലക്കാട് ഭാഗത്തേക്കും കോഴിക്കോടുനിന്നും കെ.എസ്.ആർ.ടി.സി പ്രത്യേക സർവിസ് ഏർപ്പാടാക്കിയിരുന്നു. വടകര ഭാഗത്ത് ജീപ്പുകൾ ഉൾപ്പെടെ സമാന്തര സർവിസുകൾ നിരത്തിലിറങ്ങി. മുക്കംഭാഗത്ത് കെ.എസ്.ആർ.ടി.സിയുടെ അധിക സർവിസ് കാരണം യാത്രാക്ലേശം ഉണ്ടായില്ല. സ്വകാര്യ ബസുകളുടെ അഭാവം തിരുവമ്പാടി മേഖലയിൽ യാത്രദുരിതം വർധിപ്പിച്ചു. ബാലുശ്ശേരി മേഖലയിൽ ഉൾഭാഗത്തേക്ക് ബസുകൾ നിലച്ചത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. സമാന്തര സർവിസുകൾ രംഗത്തുണ്ടായിരുന്നത് ചെറിയ ആശ്വാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.