കൊച്ചി: താൻ വലിയ ഇരുളിലാണെന്നും തെൻറ പ്രകാശം എപ്പോൾ നഷ്ടപ്പെടുമെന്ന് അറിയില്ലെന്നും പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി. കൊല്ലം അൻവാർശ്ശേരിയിൽ മകൻ ഉമർ മുഖ്താറിെൻറ വിവാഹ സൽക്കാരത്തിന് പെങ്കടുക്കാൻ കഴിയാതിരുന്ന മന്ത്രിമാരുൾപ്പെടുന്ന ജനപ്രതിനിധികൾക്കും ഡോക്ടർമാർക്കുമായി ഒരുക്കിയ പ്രത്യേക വിരുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്തുണ നൽകിയ എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു. മാസങ്ങൾകൊണ്ട് തീർക്കാവുന്നത് പതിറ്റാണ്ടുകളോളം നീട്ടിക്കൊണ്ടുപോകാനാണ് ശ്രമം. പ്രതിസന്ധി ഘട്ടത്തിലും നീതിനിഷേധത്തിനെതിരെ രാഷ്ട്രീയമായും മറ്റും വലിയ പിന്തുണയാണ് കേരളം തന്നത്. അൻവാർശ്ശേരിയിൽ പുലർച്ച മൂന്നുവരെ എത്തിയവരിൽ സഹോദര മതത്തിൽെപട്ട നിരവധി വൃദ്ധകളുമുണ്ടായിരുന്നു. ഇത് തനിക്ക് പ്രതീക്ഷയും പ്രകാശവും നൽകുന്നതായും മഅ്ദനി പറഞ്ഞു. മന്ത്രിമാരായ എ.കെ. ബാലൻ, കെ.ടി. ജലീൽ, എം.എൽ.എമാരായ വി.പി. സജീന്ദ്രൻ, വി.കെ. ഇബ്രാഹീംകുഞ്ഞ്, എൽദോസ് കുന്നപ്പിള്ളി, മേയർ സൗമിനി ജയിൻ, നടൻ സലിംകുമാർ, കെ. രാമൻപിള്ള, നീലലോഹിത ദാസൻ നാടാർ, ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ, ഡോ.ബി. ഇക്ബാൽ, ഡോ.ജേക്കബ്, പി.ഡി.പി നേതാക്കൾ എന്നിവരടക്കം നിരവധി േപർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.