പേരാമ്പ്ര: കളഞ്ഞു കിട്ടിയ സ്വർണമാല ഉടമസ്ഥക്ക് തിരിച്ച് നൽകി യുവാവ്. സി.പി.എം എടവരാട് ബ്രാഞ്ച് സെക്രട്ടറിയും മോട്ടോർ തൊഴിലാളി യൂനിയൻ പ്രവർത്തകനുമായ ഇ. സജീവനാണ് കഴിഞ്ഞ ദിവസം പേരാമ്പ്ര പട്ടണത്തിൽ നിന്നും രണ്ടര പവെൻറ സ്വർണമാല കളഞ്ഞ്കിട്ടിയത്. ഇത് സി.പി.എം പേരാമ്പ്ര ഏരിയ കമ്മിറ്റി ഓഫിസിൽ ഏൽപിച്ചു. മരുതേരി കൊട്ടപ്പുറത്ത് കാരേപ്പൊയിൽ അസൈനാറുടെ ഭാര്യ റസീനയുടേതായിരുന്നു മാല. പേരാമ്പ്ര എ.കെ.ജി മന്ദിരത്തിൽ എത്തിയ ഇവർക്ക് എൻ.പി. ബാബു, എ.കെ. ബാലൻ, വി.കെ. സുനീഷ് , ഒ.ടി. രാജു, ടി. രമേശ് എന്നിവരുടെ സാന്നിധ്യത്തിൽ മാല കൈമാറി. അനുമോദിച്ചു പേരാമ്പ്ര: ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും, വിവിധ സ്കോളർഷിപ്ജേതാക്കളെയും, സ്കൗട്ട് പുരസ്കാരം നേടിയവരെയും പി.ടി.എയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ചെറുകഥാകൃത്ത് വി.ആർ. സുധീഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് മനോജ് പരാണ്ടി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ബി. രമേശ്ബാബു, പി.കെ. അജയൻ, സത്യൻ കടിയങ്ങാട്, ഡയാന രാഘവ കുറുപ്പ് , കെ.കെ. രാജഗോപാൽ, സൗദാമിനി വയലാളിക്കര എന്നിവർ സംസാരിച്ചു. കുട്ടികളെ വായനയുടെ ലോകത്തേക്ക് കൊണ്ടുവരണം -- പി.കെ. പാറക്കടവ് പേരാമ്പ്ര: കണ്ണീർ പ്രളയങ്ങളും അസാംസ്കാരിക പ്രവണതകളും സൃഷ്ടിക്കുന്ന സീരിയലുകൾ വാഴുന്ന വർത്തമാനകാല ലോകത്ത് വായനയുടെ വിശാലമായ ലോകം കുട്ടികൾക്ക് തുറന്നുകൊടുക്കണമെന്ന് പി.കെ. പാറക്കടവ്. വെള്ളിയൂർ എ.യു.പി സ്കൂളിൽ വിദ്യാർഥികൾ തയ്യാറാക്കിയ മാഗസിൻ ശലഭം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നൊച്ചാട് പഞ്ചായത്ത് പ്രസിഡൻറ് പി.എം. കഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് വി.എം. മനോജ്, വൈസ് പ്രസിഡൻറ് പി.എം. അഷറഫ്, മെബർ അജിത, പി. ലിജി, കെ. ഫൗസിയ, പി.പി. ഷൈമത്ത്, കെ. മാധവി, ഹൈഫ, മുഹമ്മദ് ഹനാൻ, വിസ്മയ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.