തോട്ടുമുക്കം കുഴി നക്കിപ്പാറ പാലത്തിന് പച്ചക്കൊടിയായി: നിർമാണപ്രവൃത്തി ഉദ്ഘാടനം 28ന് മുക്കം: നാലു കോടി 80 ലക്ഷം രൂപ െചലവിൽ തോട്ടുമുക്കത്തെ കുഴി നക്കിപ്പാറ പാലം നിർമാണത്തിനുള്ള പച്ചക്കൊടിയായി. പ്രവൃത്തി ഉദ്ഘാടനം ഈ മാസം 28ന് രാവിലെ 10 മണിക്ക് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിർവഹിക്കും. ജോർജ് എം. തോമസ് എം.എൽ.എ അധ്യക്ഷത വഹിക്കും. ബ്രീട്ടിഷ് ഭരണകാലത്ത് അടിവാരം കൈതപ്പൊഴിൽ ഭാഗത്ത് നിർമിച്ച ഇരുമ്പുപാലം പൊളിച്ചുകൊണ്ടുവന്ന് 1992ലാണ് തോട്ടുമുക്കം കുഴി നക്കിപ്പാറ നിർമിച്ചത്. കാലവർഷപ്പഴക്കത്തിൽ കുഴി നക്കിപ്പാറ പാലം തുരുമ്പെടുത്ത് ഏഴു വർഷത്തോളമായി അപകടഭീഷണിയിൽ തുടരുന്നത്. പുതിയ പാലം നിർമിക്കണമെന്ന നാട്ടുകാരുടെ മുറവിളിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ഒടുവിൽ 2011ൽ ഇടതുപക്ഷ സർക്കാറിെൻറ കാലത്ത് പാലം പുതുക്കിപ്പണിയുന്നതിന് രണ്ടു കോടി രൂപയുടെ പദ്ധതി ആവിഷ്കരിച്ചെങ്കിലും സാങ്കേതികക്കുരുക്കിൽ നടക്കാതെ പോകുകയായിരുന്നു. 2016ൽ വിണ്ടും സ്ഥലം എം.എൽ.എ ജോർജ് എം. തോമസിെൻറയും നാട്ടുകാരുടെയും നേതൃത്വത്തിലുള്ള പ്രവർത്തനത്തിലൂടെയാണ് പാല നിർമാണം യാഥാർഥ്യത്തിലേക്ക് വഴി തുറന്നത്. മലയോര പ്രദേശങ്ങളായ തിരുവമ്പാടി, കൂമ്പാറ വഴി അരിക്കോട് ,നിലമ്പൂർ, വടക്ക് മുറി, തെരട്ടമ്മൽ പ്രദേശങ്ങളിലേക്കുള്ള യാത്രദുരിതം പൂർണമായും ഒഴിവാകും. മലയോര മേഖലയിലെ മലഞ്ചരക്കുകൾ മാർക്കറ്റുകളിലേക്ക് എളുപ്പത്തിൽ എത്തിക്കാനുള്ള സൗകര്യവും ഇത് വഴിതുറക്കും. കക്കാടംപൊയിൽ, കൂമ്പാറ, അരിക്കോട്, എടവണ്ണപ്പാറ, കൊയിലാണ്ടി പ്രദേശങ്ങളെ ബന്ധിപ്പിച്ച് മലയോരത്തെ ഏറനാടുമായിട്ടുള്ള ബന്ധത്തെ ശക്തിപ്പെടുത്തിയുള്ള ഹൈവേ റോഡ് സംവിധാനം ഇതുവഴി തുറക്കാനാകും. തോട്ടുമുക്കം കൂമ്പാറ റോഡിെൻറ പരിഷ്കരണ പ്രവൃത്തിയും ഇതോെടാപ്പം നടത്തുന്നതിന് പദ്ധതിയായിട്ടുണ്ട്. ഏഴു കോടി 80 ലക്ഷമാണ് അനുവദിച്ചത്. ടാറിങ്, ഓവുചാൽ സംവിധാനവുമൊക്കെ കാര്യക്ഷമമാക്കിയാണ് പദ്ധതിയൊരുങ്ങുന്നത്. ഇതിെൻറ നിർമാണപ്രവൃത്തിയുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കുന്നുണ്ട്. MKMUC 2 അപകടഭീഷണി ഉയർത്തുന്ന തോട്ടുമുക്കം കുഴി നക്കിപ്പാറ ഇരുമ്പുപാലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.