യു.പി ദുരന്തം: ​ഫ്രറ്റേണിറ്റി പ്രതിഷേധ കൂട്ടായ്​മ

കോഴിക്കോട്: യു.പിയിലെ ഗോരഖ്പുരിൽ ഒാക്സിജൻ കിട്ടാതെ കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ ബി.ജെ.പി സർക്കാറി​െൻറ അനാസ്ഥക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മ​െൻറ് കോഴിക്കോട് പ്രതിഷേധ പ്രകടനവു൦ കൂട്ടായ്മയു൦ സംഘടിപ്പിച്ചു. മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു ഉദ്ഘാടനം ചെയ്തു. ഗോരഖ്പുരിൽ കുഞ്ഞുമക്കൾ മരിച്ചത് ഭരണകൂടത്തി​െൻറ കനത്ത അനാസ്ഥ മൂലമാണെന്നു൦ മനുഷ്യജീവന് വിലകൽപിക്കാത്ത യോഗി ആദിത്യനാഥി​െൻറ സർക്കാറിന് അധികാരത്തിലിരിക്കാൻ അർഹതയില്ലെന്നും വാസു പറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്മ​െൻറ് സംസ്ഥാന സെക്രട്ടറി റമീസ് വേളം അധ്യക്ഷത വഹിച്ചു. കുട്ടികളുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച ഡോ. കഫീലിനെതിരായ നടപടി യോഗി സർക്കാറി​െൻറ മനുഷ്യത്വവിരുദ്ധതയെ തുറന്നുകാട്ടുന്നുവെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സംസ്ഥാന സെക്രട്ടറി ജംഷീൽ അബൂബക്കർ അഭിപ്രായപ്പെട്ടു. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം പി.സി. ഭാസ്കരൻ സംസാരിച്ചു. ജില്ല കൺവീനർ നഈം ഗഫൂർ സ്വാഗതവും ആയിഷ ഗഫൂർ നന്ദിയും പറഞ്ഞു. പ്രതിഷേധ പ്രകടനത്തിന് ടി.സി. സജീർ, അബ്ദുൽ വാഹിദ്, ലബീബ് കായക്കൊടി, മുസ്ലിഹ് പെരിങ്ങൊളം, ശഫാഫ് മുറാദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.