മുഖ്യധാരയില്‍ നിന്ന് ആദിവാസികളെ മാറ്റിനിര്‍ത്തരുത് ^ദയാബായി

മുഖ്യധാരയില്‍ നിന്ന് ആദിവാസികളെ മാറ്റിനിര്‍ത്തരുത് -ദയാബായി ഏച്ചോം: മുഖ്യധാരയില്‍ നിന്ന് ആദിവാസികളെ മാറ്റി നിര്‍ത്തരുതെന്ന് സാമൂഹിക പ്രവര്‍ത്തക ദയാബായി പറഞ്ഞു. തുടി ആദിവാസി നാട്ടറിവ് ഗവേഷണ പഠനകേന്ദ്രത്തില്‍ ലോക ആദിവാസി ദിനാചരണവും അറിവുട ട്രൈബല്‍ ബോര്‍ഡിങ് പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അവർ. ആദിവാസികള്‍ക്കുവേണ്ടി ഇടപെടല്‍ നടത്തുന്ന തന്നെ പോലുള്ളവരെ ആദരിക്കുമ്പോള്‍ ആദിവാസികളെ മാറ്റി നിര്‍ത്തരുത്. ആദിവാസി ജനതയുടെ വിദ്യാഭ്യാസത്തിനും സാംസ്‌കാരിക ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന തുടി പോലുള്ള സംഘടനകള്‍ നാടിന് ആവശ്യമാണെന്നും ദയാബായി പറഞ്ഞു. പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി. മോഹനന്‍ അധ്യക്ഷത വഹിച്ചു. തുടി ഡയറക്ടര്‍ ഫാ. എസ്.ജെ. ബേബി ചാലില്‍, ഫാ. എസ്.ജെ. വില്‍സണ്‍ പുതുശ്ശേരി, വി.ഡി. തോമസ്, അഡ്വ. ടി.ജെ. ആൻറണി, ഏച്ചോം ഗോപി, രാജേഷ് അഞ്ചിലന്‍, വി.എസ്. ജെയിസണ്‍ എന്നിവർ സംസാരിച്ചു. തുടി ബോര്‍ഡിങ് വിദ്യാര്‍ഥികളുടെ കലാപരിപാടികളും തുടി കലാസംഘത്തി​െൻറ നാട്ടരങ്ങും അരങ്ങേറി. THUWDL6 ഏച്ചോം തുടിയില്‍ ലോക ആദിവാസി ദിനാചരണവും അറിവുട ട്രൈബല്‍ ബോര്‍ഡിങ് പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും ദയാബായി നിര്‍വഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.