മലയാള കഥാവഴിയിൽ 'ഒാടയിൽ നിന്ന്​' ചരിത്രം കുറിച്ചു ^ജോർജ്​ ഒാണക്കൂർ

മലയാള കഥാവഴിയിൽ 'ഒാടയിൽ നിന്ന്' ചരിത്രം കുറിച്ചു -ജോർജ് ഒാണക്കൂർ കോഴിക്കോട്: മലയാളത്തി​െൻറ കഥാവഴിയിൽ ചരിത്രം കുറിച്ച നോവലാണ് പി. കേശവദേവി​െൻറ 'ഒാടയിൽ നിന്ന്' എന്ന് ഡോ. ജോർജ് ഒാണക്കൂർ. 'ഒാടയിൽ നിന്നി'‍​െൻറ 75 ാം വാർഷികപ്പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യപക്ഷത്ത് നിലയുറപ്പിച്ച എഴുത്തുകാരനാണ് കേശവദേവ്. ദേവിനൊപ്പം ബഷീറും തകഴിയും പൊെറ്റക്കാട്ടുമെല്ലാം സൃഷ്ടിച്ചത് മാനവികതയുടെ തരംഗമായിരുന്നു. സ്വാതന്ത്ര്യ സമരവും കമ്യൂണിസവും ഇതിന് അടിത്തറയിട്ടു. മലയാളത്തിൽ പൂർവ മാതൃകയില്ലാത്തതാണ് 'ഒാടയിൽ നിന്ന്' എന്ന നോവൽ. രാജാക്കന്മാരുടെയും പ്രഭുക്കളുടെയും കഥകളിൽ നിന്ന് മാറി പച്ച മനുഷ്യ​െൻറ കഥ പറയുകയായിരുന്നു ദേവ്. മലയാളത്തിലെ പല എഴുത്തുകാർക്കും അതൊരു പ്രേരകമായി മാറി- ജോർജ് ഒാണക്കൂർ പറഞ്ഞു. മനുഷ്യ​െൻറ അരിക് വത്കരണം എന്തെന്ന് മനുഷ്യന് മനസ്സിലാകുംവിധം എഴുതിയവരായിരുന്നു കേശവദേവടക്കമുള്ളവരെന്ന് പുസ്തകം സ്വീകരിച്ച എസ്. ശാരദക്കുട്ടി പറഞ്ഞു. ദേവി​െൻറ കൃതികളെ വിമർശനാത്മകമായെങ്കിലും ഇടതുപക്ഷ പ്രവർത്തകർ വായിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കവി വീരാൻകുട്ടിയും സംസാരിച്ചു. ഡോ. എം.എം. ബഷീർ അധ്യക്ഷത വഹിച്ചു. എൻ.ഇ. മനോഹർ സ്വാഗതവും ഡോ. കെ.വി. തോമസ് നന്ദിയും പറഞ്ഞു. പൂർണ പബ്ലിക്കേഷൻസ് ആഭിമുഖ്യത്തിലായിരുന്നു പരിപാടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.