ഒാ​ണം, ബ​ലി​പെ​രു​ന്നാ​ൾ അ​വ​ധി: കേ​ര​ള ആ​ർ.​ടി.​സി​ക്ക്​ 19 സ്​​പെ​ഷ​ൽ സ​ർ​വി​സു​ക​ൾ

എല്ലാ ബസുകളിലും റിസർവേഷൻ തുടങ്ങി ബംഗളൂരു: ഒാണം, ബലിപെരുന്നാൾ അവധിക്കാലത്തെ കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കേരള ആർ.ടി.സി ബംഗളൂരുവിൽനിന്ന് 19 സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, കോഴിക്കോട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലേക്കാണ് സർവിസുകൾ. ഇൗമാസം 29, 30, 31, സെപ്റ്റംബർ ഒന്ന് തീയതികളിൽ ബംഗളൂരുവിലേക്കും ഇൗമാസം 30, 31, സെപ്റ്റംബർ ഒന്ന്, രണ്ട് തീയതികളിൽ കേരളത്തിലേക്കും സർവിസ് നടത്തും. പുതുതായി പ്രഖ്യാപിച്ചതിൽ സേലം വഴി ഒരു സർവിസാണുള്ളത്. ഇവക്ക് പുറമെ ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് ദിനേനയുള്ള 46 സർവിസുകളും ഉണ്ടാവും. സ്പെഷൽ സർവിസിൽ സേലം വഴി തൃശൂരിലേക്കുള്ള സർവിസ് ഇൗമാസം 31, സെപ്റ്റംബർ രണ്ട് തിയതികളിലാണ് സർവിസ് നടത്തുക. മറ്റെല്ലാ സർവിസും ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ രണ്ടുവരെ സർവിസ് നടത്തും. കുട്ട, മാനന്തവാടി വഴി എറണാകുളത്തേക്കും തൃശൂരിലേക്കും രണ്ടു വീതവും കോട്ടയത്തേക്ക് ഒന്നും ഡീലക്സ് സർവിസാണുള്ളത്. കോഴിക്കോേട്ടക്ക് കുട്ട, മാനന്തവാടി വഴി നാലും സുൽത്താൻ ബത്തേരി വഴി ഒന്നും ഡീലക്സ് സർവിസുണ്ട്. ഇതിനു പുറമെ കോഴിക്കോേട്ടക്ക് ബത്തേരി വഴി എക്സ്പ്രസ് ബസും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, തളിപ്പറമ്പ് വഴി പയ്യന്നൂരിലേക്കും മട്ടന്നൂർ വഴി കണ്ണൂരിലേക്കും ചെറുപുഴ വഴി പയ്യന്നൂരിലേക്കും എക്സ്പ്രസ് സർവിസുകളുണ്ട്. മട്ടന്നൂർ വഴി കണ്ണൂരിലേക്കും കൂത്തുപറമ്പ് വഴി തലശ്ശേരിയിലേക്കും ഡീലക്സ് സർവിസുകളും കുത്തുപറമ്പ് വഴി കണ്ണൂരിലേക്ക് സൂപ്പർ ഫാസ്റ്റും ലിസ്റ്റിലുണ്ട്. കെ.എസ്.ആർ.ടി.സി ആദ്യഘട്ടത്തിൽ 10 സ്പെഷൽ സർവിസുകൾ പ്രഖ്യാപിച്ചിരുന്നു. ഇതിൽ നേരത്തെ ബുക്കിങ് ആരംഭിച്ച ആറു സർവിസുകളിലെയും ടിക്കറ്റുകൾ വിറ്റുതീർന്നിരുന്നു. വൈകീട്ട് ആറിന് പുറപ്പെടുന്ന എറണാകുളം ഡീലക്സ്, 6.30ന് പുറപ്പെടുന്ന കോട്ടയം ഡീലക്സ്, രാത്രി 7.15ന് പുറപ്പെടുന്ന തൃശൂർ ഡീലക്സ്, രാത്രി 8.20ന് പുറപ്പെടുന്ന കോഴിക്കോട് ഡീലക്സ്, രാത്രി 9.46ന് പുറപ്പെടുന്ന കണ്ണൂർ ഡീലക്സ്, രാത്രി 10.20നുള്ള തലശ്ശേരി ഡീലക്സ് എന്നിവയിലാണ് റിസർവേഷൻ പൂർത്തിയായത്. ബാക്കിയുള്ള സർവിസുകളിൽ റിസർവേഷൻ വ്യാഴാഴ്ച ആരംഭിച്ചു. കെ.എസ്.ആർ.ടി.സി വെബ്ൈസറ്റിലൂടെ ഒാൺലൈൻ വഴിയും കൗണ്ടറുകൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. -സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.