കരുളായി വനത്തിൽ വീണ്ടും മാവോവാദികളെ കണ്ടതായി വെളിപ്പെടുത്തൽ

നിലമ്പൂർ: കരുളായി വനാതിർത്തിയിൽ വീണ്ടും സാന്നിധ‍്യമറിയിച്ച് മാവോവാദികൾ. വ‍്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ എടക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ പൂളക്കപ്പാറ വനം ഔട്ട്പോസ്റ്റിന് നൂറ് മീറ്ററകലെ ആറംഗ സായുധസംഘത്തെ കണ്ടതായി അറനാടൻമാരായ ദമ്പതികളും ഒരു നാട്ടുകാരനുമാണ് പറഞ്ഞത്. സംഘം ഉൾക്കാട്ടിലേക്കാണ് മടങ്ങിയതെന്ന് ഇവർ പറയുന്നു. സ്വാതന്ത്ര്യദിനത്തി‍​െൻറ തലേദിവസവും ഇതേ വനപാതയിൽ മാവോവാദികളെന്ന് സംശയിക്കുന്നവരെ കണ്ടതായി പറയുന്നുണ്ട്. അന്ന് കണ്ടവരിൽ ഒരു വനംവാച്ചറും ഉൾപ്പെടും. പൊലീസുമായി വെടിവെപ്പ് നടന്ന ഒണക്കപ്പാറ വനമേഖലക്ക് സമീപമാണിത്. തണ്ടർബോൾട്ട് ഉൾപ്പടെയുള്ള പൊലീസ് സംഘം പുഞ്ചക്കൊല്ലി കോളനിയിലേക്ക് ഈ വനപാതയിലൂടെ കടന്നുപോയതിന് പിന്നാലെയാണ് മാേവാവാദികളെ കണ്ടതായി പറയുന്നത്. സ്വാതന്ത്ര്യദിനത്തിൽ മാവോവാദികൾ കോളനിയിലെത്താൻ സാധ‍്യതയുണ്ടെന്ന കണക്കുകൂട്ടലിൽ പുഞ്ചക്കൊല്ലി കോളനിയിൽ പൊലീസി‍​െൻറ ശക്തമായ സാന്നിധ‍്യമുണ്ടായിരുന്നു. പുഞ്ചക്കൊല്ലി, അളക്കൽ കോളനികളിൽ സ്വതന്ത്ര്യദിനാഘോഷ പരിപാടിയും പൊലീസി‍​െൻറ നേതൃത്വത്തിൽ നടന്നിരുന്നു. ആദിവാസികൾതന്നെയാണ് പൊലീസ് സാന്നിധ‍്യത്തിൽ പതാക ഉയർത്തി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.