ബി.ജെ.പി ഭരണത്തില്‍ ഉച്ഛാസ വായുവിന് വരെ വിലക്ക് --ആര്യാടന്‍ മുഹമ്മദ് മാനന്തവാടി: ഭക്ഷണത്തിലും വസ്ത്രത്തിലും സന്താനോൽപാദനത്തിലും വിലക്ക് ഏര്‍പ്പെടുത്തുന്ന ബി.ജെ.പി സര്‍ക്കാറിെൻറ രാഷ്ട്രീയ ഫാഷിസം ഉച്ഛാസവായുവിന് വരെ വിലക്കേര്‍പ്പെടുത്തുന്ന നിലയിലേക്ക് വളര്‍ന്നിരിക്കുന്നുവെന്ന് മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ നയിക്കുന്ന ജാഥക്ക് മാനന്തവാടിയിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗോരഖ്പൂരില്‍ ഓക്‌സിജന് വിലക്കേര്‍പ്പെടുത്തികൊണ്ട് പിഞ്ചുകുഞ്ഞുങ്ങളെ മരണത്തിനിരയാക്കിയത് ബി.ജെ.പി സര്‍ക്കാറുകളുടെ ഫാഷിസ്റ്റ് മുഖം കൂടുതല്‍ വികൃതമാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. തുല്യജോലിക്ക് തുല്യവേതനമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുക, മിനിമം വേതനം 600 രൂപയാക്കുക, കോണ്‍ട്രാക്ട് ലേബര്‍ സിസ്റ്റം അവസാനിപ്പിക്കുക, എല്ലാ വിഭാഗം തൊഴിലാളികൾക്കും ഇ.എസ്.ഐ, ഗ്രാറ്റുവിറ്റി, പ്രോവിഡൻറ് ഫണ്ട്, ബോണസ് നിയമങ്ങള്‍ ബാധകമാക്കുക, എല്ലാ തൊഴിലാളികള്‍ക്കും പ്രതിമാസ പെന്‍ഷന്‍ കുറഞ്ഞത് 5000 രൂപയാക്കുക തുടങ്ങി തികച്ചും ന്യായമായ ആവശ്യങ്ങളുമായാണ് സമരപ്രഖ്യാപന ജാഥ നടക്കുന്നതെന്നും സർക്കാറുകൾ ഇവ അനുഭാവപൂർവം പരിഗണിച്ചിെല്ലങ്കില്‍ വലിയ പ്രക്ഷോഭങ്ങള്‍ക്ക് ഐ.എന്‍.ടി.യു.സി നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് പി.പി. ആലി അധ്യക്ഷത വഹിച്ചു. ജാഥാംഗങ്ങളായ കെ. സുരേന്ദ്രന്‍, വി.ജെ. ജോസഫ്, പി.കെ. അനില്‍ കുമാര്‍, അഡ്വ. സുബോധന്‍, കൃഷ്ണവേണി ശര്‍മ, തമ്പി കണ്ണാടന്‍, കെ.കെ. എബ്രഹാം, എന്‍.ഡി. അപ്പച്ചന്‍, കെ.എൽ. പൗലോസ്, അഡ്വ. എന്‍.കെ. വര്‍ഗീസ്, കെ.വി. പോക്കര്‍ ഹാജി, ടി.എ. റെജി, ഡി. ജയപ്രസാദ്, പി. ഷംസുദ്ദീന്‍, ഉമ്മര്‍ കണാട്ടില്‍, ഗിരിഷ് കല്‍പറ്റ, ബി. സുരേഷ് ബാബു, പി.എന്‍. ശിവന്‍, മോഹന്‍ദാസ് കോട്ടക്കൊല്ലി, പി.കെ. കുഞ്ഞിമൊയ്തീന്‍, ശ്രീനിവാസന്‍ തൊവരിമരല, കെ.എം. വര്‍ഗീസ്, എക്കണ്ടി മൊയ്തുട്ടി, എം.പി. ശശികുമാര്‍, സാലി റൊട്ടക്കൊല്ലി എന്നിവര്‍ സംസാരിച്ചു. THUWDL20 ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ നയിക്കുന്ന ജാഥക്ക് മാനന്തവാടിയിൽ നൽകിയ സ്വീകരണ യോഗം മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.