കോഴിക്കോട്:- ഇരുപത്തി മൂന്നാമത് സംസ്ഥാന സീനിയർ സോഫ്റ്റ് ബാൾ ചാമ്പ്യൻഷിപ്പ് െപെ്റ്റംബർ എട്ട്, ഒമ്പത്, പത്ത് തീയതികളിൽ കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കും. ചാമ്പ്യൻഷിപ് വിജയിപ്പിക്കുന്നതിന് കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രൻ ചെയർമാനായി 51 അംഗ സംഘാടക സമിതി നിലവിൽ വന്നു. മുഖ്യ രക്ഷാധികാരിയായി സ്പോർട്സ് മന്ത്രി എ.സി. മൊയ്തീൻ, രക്ഷാധികാരികളായി തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ, എം.കെ. രാഘവൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, എ. പ്രദീപ് കുമാർ എം.എൽ.എ, കലക്ടർ യു.വി. ജോസ് എന്നിവരെയും വൈസ് ചെയർമാന്മാരായി ഡെപ്യൂട്ടി മേയർ മീര ദർശക്, കോർപറേഷൻ വിദ്യാഭ്യാസ സമിതി ചെയർമാൻ എം. രാധാകൃഷ്ണൻ മാസ്റ്റർ, എ.കെ. നിഷാദ്, ടി.എം. അബ്ദുറഹ്മാൻ എന്നിവരെയും തിരഞ്ഞെടുത്തു. കോഴിക്കോട് ജില്ലാ സോഫ്റ്റ് ബാൾ അസോസിയേഷൻ പ്രസിഡൻറ് ടി.സി. അഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ.ജെ. മത്തായി, കെ. രാമദാസ്, എടയത്ത് ശ്രീധരൻ, കെ.പി.യു. അലി, വി.കെ. തങ്കച്ചൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി എ.കെ. മുഹമ്മദ് അഷ്റഫ് സ്വാഗതവും പി.ടി. അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.