ജയിലിൽനിന്നും വിളിച്ച്​ നിസാം ഭീഷണിപ്പെടുത്തിയതായി മാനേജരുടെ പരാതി

ഭാര്യയെയും മക്കളെയും ബിസിനസ് പങ്കാളിയും സഹോദരങ്ങളും ഭീഷണിപ്പെടുത്തുന്നുവെന്ന് നിസാമും പരാതി നൽകി തൃശൂര്‍: ചന്ദ്രബോസ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുഹമ്മദ് നിസാം േഫാണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് മാനേജരുടെ പരാതി. നിസാമി​െൻറ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ കിങ്സ് സ്പേസ് ആൻഡ് ബിൽഡേഴ്സ് മാനേജർ തൃശൂർ പൂങ്കുന്നം സ്വദേശി പി. ചന്ദ്രശേഖരനാണ് തൃശൂർ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്. ഒരു ഫയല്‍ അടിയന്തരമായി ജയിലില്‍ എത്തിക്കണമെന്ന് നിസാം ആവശ്യപ്പെട്ടു. അത് ത​െൻറ നിയന്ത്രണത്തിലല്ലെന്ന് അറിയിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. അതേസമയം സഹോദരങ്ങളും ബിസിനസ് പങ്കാളി ബഷീറും ത​െൻറ കുടുംബത്തെ ഭീഷണിപ്പെടുത്തുന്നുവെന്നും സ്ഥാപനങ്ങൾ തകർക്കാൻ ശ്രമിക്കുന്നുവെന്നും കാണിച്ച് ജയിലിൽനിന്ന് നിസാം തൃശൂരിലെ മൂന്ന് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിട്ടുണ്ട്. നിസാമിനെതിരെ ചന്ദ്രശേഖരൻ നൽകിയ പരാതിക്കൊപ്പം ഫോൺ സംഭാഷണത്തി​െൻറ ശബ്ദരേഖയും നല്‍കിയിട്ടുണ്ട്. ജയിലില്‍നിന്നും നിസാം ബിസിനസ് നിയന്ത്രിക്കുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും നേരത്തെ പരാതി ഉയര്‍ന്നിരുന്നു. കേസ് നടത്തിപ്പിന് പണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നിസാമി​െൻറ ഭീഷണി. സ്വാതന്ത്ര്യദിനത്തിൽ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലാന്‍ഡ് ഫോണില്‍ നിന്നും രണ്ട് തവണയാണ് നിസാം വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നും അസഭ്യം പറഞ്ഞതെന്നും പരാതിയില്‍ ചന്ദ്രശേഖരന്‍ വ്യക്തമാക്കുന്നു. രണ്ടുവര്‍ഷത്തിനിെട 20 തവണ നിസാമിനെ ജയിലിലെത്തി കണ്ടിട്ടുണ്ടെന്നും ജയിലില്‍ ആണെങ്കിലും അദ്ദേഹം അപകടകാരിയാണെന്നും പരാതിയിൽ പറയുന്ന ചന്ദ്രശേഖരൻ ത​െൻറയും കുടുംബത്തി‍​െൻറയും സുരക്ഷ ഉറപ്പാക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഗുരുവായൂര്‍ എ.സി.പി പി. ശിവദാസനാണ് അന്വേഷണചുമതല. ബിസിനസ് പങ്കാളിയായ ബഷീറും സഹോദരങ്ങളായ നിസാറും റസാഖും ത​െൻറ കുടുംബത്തെ ഭീഷണിപ്പെടുത്തുന്നുവെന്നും താന്‍ ജയിലിലായ തക്കത്തിന് സ്ഥാപനങ്ങള്‍ തകര്‍ക്കുകയും പണം ധൂര്‍ത്തടിക്കുകയുമാണ് ചെയ്യുന്നതെന്നും കാണിച്ചാണ് നിസാം പരാതി നൽകിയിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത മക്കളെ ബഷീര്‍ ഭീഷണിപ്പെടുത്തി, സഹോദരങ്ങള്‍ ത​െൻറ ഭാര്യയെ ബിസിനസ് സ്ഥാപനങ്ങളുടെ കാര്യങ്ങളില്‍ ഇടപെടാൻ അനുവദിക്കുന്നില്ല എന്നീ കാര്യങ്ങൾ കാണിച്ച് അന്തിക്കാട്, വാടാനപ്പള്ളി, വിയ്യൂര്‍ പൊലീസ് സ്റ്റേഷനുകളിലാണ് നിസാം പരാതി നൽകിയിരിക്കുന്നത്. താൻ ആരെയും വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടിെല്ലന്നും താൻ ഇല്ലാത്ത സമയത്ത് ബിസിനസിൽ പുതിയ കീഴ്വഴക്കങ്ങൾ ഉണ്ടാക്കരുതെന്ന് താക്കീത് നൽകുകയേ ചെയ്തിട്ടുള്ളൂ എന്നാണ് നിസാം പറയുന്നത്. കേസും സ്ഥാപനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ചും വിശദീകരിക്കുന്ന 24 പേജുള്ള പരാതിയിൽ, സഹോദരന്മാരുടെയും മറ്റും മൊബൈൽ ഫോൺ വിളികൾ പരിശോധിക്കണമെന്നും കേസെടുത്ത് ഇടപാടുകൾ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.