മുക്കം: മലയോര മേഖലയായ കാരശ്ശേരി പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിൽ അനധികൃത ചെങ്കൽ ഖനനം വ്യാപകമാവുന്നു. പഞ്ചായത്തിെൻറ കണ്ണാട്ടുകുഴി പ്രദേശങ്ങളിലാണ് പരിസ്ഥിതിക്ക് വ്യാപക കോട്ടം വരുത്തും വിധമുള്ള ചെങ്കൽ ഖനനം നടക്കുന്നത്. കറുത്ത പറമ്പിൽനിന്നും ഓടത്തെരുവിൽനിന്നുമുള്ള മുകൾ ഭാഗങ്ങൾ, മുരിങ്ങം പുറായ്, മലാംകുന്ന്, പാറത്തോട് പ്രദേശത്തെ മുകൾ ഭാഗങ്ങൾ എന്നിവയാണ് പ്രധാനമായും അനധികൃത ചെങ്കൽ ഖനന കേന്ദ്രങ്ങളായത്. ഓടത്തെരുവ് തോട്, മലാംകുന്ന് തോട് എന്നിവയുടെ ഉത്ഭവ കേന്ദ്രങ്ങളാണ് ഈ പ്രദേശങ്ങൾ. കടുത്ത വേനലിലെ വരൾച്ചയിൽനിന്നും കുടിവെള്ള ക്ഷാമത്തിൽ നിന്നും പഞ്ചായത്ത് നിവാസികൾക്ക് ഏറെ ആശ്വാസമാകുന്ന നീരുറവകളാണിവ. ഇവയാണ് അനധികൃത ഖനനം മൂലം നശിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണാട്ടുകുഴി, പൂവത്തിക്കൽ പ്രദേശങ്ങളിൽ നടക്കുന്ന അനധികൃത ചെങ്കൽ ഖനനം പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. കുറ്റക്കാർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്തിട്ടുമുണ്ട്. ഈ പ്രദേശങ്ങളിൽ ഇതിന് മുമ്പ് അനധികൃത ചെങ്കൽ ഖനനം നടക്കുകയും പഞ്ചായത്ത് തടയുകയും ചെയ്തിരുന്നു. ഇതിനെതിരെ അന്ന് ഉടമകൾ ഹൈകോടതിയെ സമീപിക്കുകയും ഹൈകോടതി സി.ഡബ്ല്യു.ആർ.ഡി.എമ്മിനെ പഠനം നടത്താൻ നിയോഗിക്കുകയും ചെയ്തിരുന്നു. പഠനത്തിെൻറ അടിസ്ഥാനത്തിൽ ഖനനം നീരുറവകളെ നശിപ്പിക്കുമെന്നും ഖനനം അനുവദിക്കരുതെന്നും കണ്ടെത്തിയതിനെ തുടർന്ന് ഹൈകോടതി പഞ്ചായത്തിെൻറ തീരുമാനത്തിന് സാധുത നൽകി. ഇതിെൻറ അടിസ്ഥാനത്തിൽ ഈ പ്രദേശങ്ങളിൽ ചെങ്കൽ ഖനനം പഞ്ചായത്ത് നിരോധിച്ചതാണ്. ഇവിടങ്ങളിലാണ് വീണ്ടും പതിയെ പതിയെ ഖനനമാരംഭിച്ചത്. ഈയിടെ നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് ഖനനം നിർത്തിവെപ്പിക്കാൻ തീരുമാനമായത്. നടപടികൾക്കായി കലക്ടർക്കും ജിയോളജി വകുപ്പിനും റിപ്പോർട്ട് നൽകിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് അറിയിച്ചു. .......................... p3cl7
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.