കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുടെ തേഞ്ഞിപ്പലത്തെ പ്രധാന കാമ്പസും ഉപ കാമ്പസുകളും അഫിലിയേറ്റ് ചെയ്ത 432 കോളജുകളും ഹരിത കാമ്പസാക്കിയതിെൻറ പ്രഖ്യാപനം അടുത്തവർഷം ജൂൺ അഞ്ചിന് നടത്തുന്ന വിധത്തിൽ നടപടികൾ ഉൗർജിതമാക്കിയതായി വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ. കോഴിക്കോട്, വയനാട് ജില്ലകളിലെ കോളജ് വിദ്യാർഥികൾക്കായി കോഴിക്കോട് ജെ.ഡി.ടിയിൽ നടത്തിയ ഹരിത കാമ്പസ് ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജെ.ഡി.ടി സെക്രട്ടറി സി.പി. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ് അംഗം ഡോ. കെ.എം. നസീർ, ഹരിത കാമ്പസ് കാമ്പയിൻ കൺവീനർ ഡോ. ജോൺ ഇ. തോപ്പിൽ, എം.പി. അബ്ദുൽ ഗഫൂർ, വി. സറീന എന്നിവർ സംസാരിച്ചു. ഹമീദലി വാഴക്കാട്, റവ. ഡോ. ലാലു ഓലിക്കൽ എന്നിവർ നേതൃത്വം നൽകി. ജെ.ഡി.ടി ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ. സി.എച്ച്. ജയശ്രീ സ്വാഗതവും ജെ.ഡി.ടി യൂനിയൻ ചെയർമാൻ ബദർ ബഷീർ നന്ദിയും പറഞ്ഞു. ................... p3cl2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.